ആപ്പിൾ പ്രേമികൾക്ക് മുകേഷ് അംബാനിയുടെ ദീപാവലി സമ്മാനം; വമ്പൻ ഓഫറിൽ സ്വന്തമാക്കാം ഐഫോൺ 16, ഡീൽ ഇതാണ്

By Web Team  |  First Published Oct 1, 2024, 12:49 PM IST

ബാങ്ക് ഡിസ്‌കൗണ്ടുകളും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഉള്ളതിനാൽ, ഈ ഉത്സവ സീസണിൽ തന്നെ ഐഫോൺ  16 സ്വന്തമാക്കുന്നതാണ് ബുദ്ധിപരമായ തീരുമാനം. 


ഫോൺ ആരാധകർക്ക് സന്തോഷ വാർത്തയുമായി മുകേഷ് അംബാനി. ഏറ്റവും പുതിയ ഐഫോൺ 16 മികച്ച വിലയിൽ നേടാൻ അവസരം ഒരുക്കുകയാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഡിജിറ്റൽ. ആമസോണിനും ഫ്ലിപ്കാർട്ടിനും ഒപ്പം, റിലയൻസ് ഡിജിറ്റലും ഐഫോൺ 16 ന് മികച്ച ഓഫർ തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് ഉപയോഗപ്പെടുത്തുന്നതിലൂടെ  ആപ്പിളിൻ്റെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസരം നൽകുന്നു. ബാങ്ക് ഡിസ്‌കൗണ്ടുകളും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഉള്ളതിനാൽ, ഈ ഉത്സവ സീസണിൽ തന്നെ ഐഫോൺ  16 സ്വന്തമാക്കുന്നതാണ് ബുദ്ധിപരമായ തീരുമാനം. 

സെപ്തംബർ ആദ്യം ആണ്  ആപ്പിളിൻ്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 16 വിപണിയിലേക്ക് എത്തുന്നത്.  128 ജിബി വേരിയൻ്റിന് 79,900 രൂപ വിലയുള്ള ഫോൺ റിലയൻസ് ഡിജിറ്റലിൽ ലഭ്യമാണ്. റിലയൻസ് ഡിജിറ്റലിൽ നിന്ന് വാങ്ങുകയാണെങ്കിൽ, എന്താണ് ലാഭം എന്നല്ലേ... 

Latest Videos

undefined

ഒരു ഉപഭോക്താവ് ഐസിഐസിഐ , എസ്ബിഐ അല്ലെങ്കിൽ കൊട്ടക് ബാങ്ക് ക്രെഡിറ്റ് കാർഡാണ് ഉപയോഗിക്കുന്നതെങ്കിൽ റിലയൻസ് ഡിജിറ്റലിൽ നിന്നും 5,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും, ഇത് ഫോണിന്റെ വില 74,900 രൂപയായി കുറയ്ക്കുന്നു. ഇതിനുപുറമെ, റിലയൻസ് ഡിജിറ്റൽ ഒരു നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഓപ്‌ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ, ആറുമാസത്തേക്ക് പ്രതിമാസം 12,483 രൂപ അടയ്‌ക്കാനാകും.
 

2024 സെപ്റ്റംബര്‍ 9നാണ് ആപ്പിള്‍ കമ്പനി ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകള്‍ പുറത്തിറക്കിയത്.

click me!