Stock Market Updates: ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് മുന്നേറ്റം

By Web Team  |  First Published Feb 2, 2022, 11:23 AM IST

രാവിലെ 10 മണിക്ക് 2174 ഓഹരികൾ നേട്ടത്തിലാണ്. 704 ഓഹരികളുടെ മൂല്യം ഇടിഞ്ഞിട്ടുണ്ട്. 87 ഓഹരികളുടെ മൂല്യത്തിൽ മാറ്റമില്ല.


ന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഇന്ന് രാവിലെ 10 മണിക്ക് സെൻസെക്സ് 503.47 പോയിന്റ് ഉയർന്ന്‌ 59366.04 ലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 152.40 പോയിന്റ് നേട്ടത്തിൽ 17729.20 പോയിന്റിലാണ് വ്യാപാരം തുടരുന്നത്.

ഇന്ന് നേട്ടത്തിലാണ് സൂചികകൾ വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 493.27 പോയിന്റ് ഉയർന്നും നിഫ്റ്റി 144.30 പോയിന്റ് ഉയർന്നുമാണ് വ്യാപാരം ആരംഭിച്ചത്.

Latest Videos

രാവിലെ 10 മണിക്ക് 2174 ഓഹരികൾ നേട്ടത്തിലാണ്. 704 ഓഹരികളുടെ മൂല്യം ഇടിഞ്ഞിട്ടുണ്ട്. 87 ഓഹരികളുടെ മൂല്യത്തിൽ മാറ്റമില്ല. കൊടക് മഹീന്ദ്ര ബാങ്ക്, ഐടിസി, ബജാജ് ഫിനാൻസ്, പവർഗ്രിഡ് കോർപ്പറേഷൻ, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടെക് മഹീന്ദ്ര, അദാനി പോർട്സ്, അൾട്രാടെക് സിമന്റ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ ഇടിവ് നേരിട്ടു.

click me!