മഹാവീർ ജയന്തി പ്രമാണിച്ച് ഇന്ന് ആഭ്യന്തര സാമ്പത്തിക വിപണികൾക്ക് അവധി

By Web Team  |  First Published Apr 6, 2020, 10:50 AM IST

കഴിഞ്ഞയാഴ്ച, റിസർവ് ബാങ്ക് (ആർ‌ബി‌ഐ) ബോണ്ടുകൾക്കും വിദേശനാണ്യത്തിനുമുള്ള വിപണി വ്യാപാര സമയം നാല് മണിക്കൂറായി (രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2:00 വരെ) വെട്ടിക്കുറച്ചിരുന്നു. 


മുംബൈ: മഹാവീർ ജയന്തിയായതിനാൽ ഏപ്രിൽ ആറ് തിങ്കളാഴ്ച ആഭ്യന്തര സാമ്പത്തിക വിപണികൾക്ക് അവധിയാണ്. ഇക്വിറ്റി, ഡെറ്റ്, ഫോറെക്സ്, കമ്മോഡിറ്റി വിപണികളിലെ വ്യാപാരം ഏപ്രിൽ ഏഴിന് ചൊവ്വാഴ്ച പുനരാരംഭിക്കും. ഏപ്രിൽ 10 ന് ദുഖവെള്ളിയായതിനാൽ ഈ ആഴ്ച മൂന്ന് ദിവസം മാത്രമാണ് വിപണിയിൽ വ്യാപാരം നടക്കുക. 

മാരകമായ വൈറസിന്റെ വ്യാപനം ലോകമെമ്പാടുമുള്ള വിപണികളെ ബാധിച്ചു, കൊവിഡ് -19 വ്യാപനം തടയുന്നതിനായുളള നയപരമായ നടപടികളുടെ ഫലപ്രാപ്തി നിക്ഷേപകർ വിലയിരുത്തുകയാണ്. 

Latest Videos

undefined

കഴിഞ്ഞയാഴ്ച, റിസർവ് ബാങ്ക് (ആർ‌ബി‌ഐ) ബോണ്ടുകൾക്കും വിദേശനാണ്യത്തിനുമുള്ള വിപണി വ്യാപാര സമയം നാല് മണിക്കൂറായി (രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2:00 വരെ) വെട്ടിക്കുറച്ചിരുന്നു. 

കമ്മോഡിറ്റി എക്സ്ചേഞ്ചുകൾ ഇതിനകം ട്രേഡിംഗ് സമയം കുറച്ചിട്ടുണ്ട്, അർദ്ധരാത്രി വരെ വ്യാപാരം അനുവദിക്കുന്ന സമ്പ്രദായത്തിൽ നിന്ന് ട്രേഡിംഗ് ഇപ്പോൾ രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച് വൈകുന്നേരം അഞ്ച് മണിക്ക് അവസാനിക്കും. 

രാജ്യത്തെ ഇക്വിറ്റി, കറൻസി, കമ്മോഡിറ്റി വിപണികൾ ഏപ്രിൽ 14 ന് അംബേദ്കർ ജയന്തിക്കായും അടച്ചിടും. 

click me!