എൽഐസി ലാഭം മാർച്ച് പാദത്തിൽ 2409 കോടി രൂപ; ഓഹരി ഉടമകൾക്ക് ഡിവിഡന്റ് പ്രഖ്യാപിച്ചു

By Web Team  |  First Published May 30, 2022, 9:37 PM IST

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ആകെ വരുമാനം 211471 കോടി രൂപയായിരുന്നു. തൊട്ടുമുൻപത്തെ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 11.64 ശതമാനം കൂടുതലാണിത്


ദില്ലി: പൊതുമേഖലാ ഇൻഷുറൻസ് ഭീമൻ ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ ലാഭം ഇടിഞ്ഞു. മാർച്ചിൽ അവസാനിച്ച സാമ്പത്തിക പാദത്തിലെ ലാഭം 2409 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17.41 ശതമാനം ഇടിവാണ് ലാഭത്തിലുണ്ടായത്. 2917.33 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം മാർച്ച് പാദത്തിലെ ലാഭം.

2021 - 22 സാമ്പത്തിക വർഷത്തിലാകെ കമ്പനിക്ക് 4043.12 കോടി രൂപയാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ ലാഭം. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 39.4 ശതമാനം കൂടുതലാണ്. 2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 2900.56 കോടി രൂപയായിരുന്നു കമ്പനിയുടെ ആകെ ലാഭം. 

Latest Videos

undefined

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ആകെ വരുമാനം 211471 കോടി രൂപയാണ്. തൊട്ടുമുൻപത്തെ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 11.64 ശതമാനം കൂടുതലാണിത്. 2020-21 സാമ്പത്തിക വർഷത്തിൽ 189176 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. 

ഈയിടെ ഇനീഷ്യൽ പബ്ലിക് ഓഫറിങ് നടത്തിയ കമ്പനി ഓഹരിയുടമകൾക്ക് ഡിവിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ഓഹരിക്ക് 1.50 രൂപ നിരക്കിലാണ് ലാഭവിഹിതം നൽകുക. 

click me!