ദീപാവലി സമയം ലക്ഷ്യമാക്കി ഐപിഒ നടത്താന്‍ സര്‍ക്കാരിന് ആലോചനയുളളതായാണ് റിപ്പോര്‍ട്ടുകള്‍.
ദില്ലി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കി. ധനമന്ത്രാലയത്തിന് കീഴിലെ സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതിയാണ് അനുമതി നല്‍കിയത്.
ദീപാവലി സമയം ലക്ഷ്യമാക്കി ഐപിഒ നടത്താന്‍ സര്‍ക്കാരിന് ആലോചനയുളളതായാണ് റിപ്പോര്‍ട്ടുകള്‍. ഓഹരികളുടെ വിലയും വിറ്റഴിക്കല്‍ അനുപാതവും സാമ്പത്തിക കാര്യ സമിതി പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
undefined
ജൂലൈ ഏഴിന് നടന്ന യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമായതായാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകുകയാണ് എല്‍ഐസി. ഐപിഒയ്ക്കുളള മാനേജര്‍മാരെയും മറ്റ് കണ്‍സള്‍ട്ടന്റുമാരെയും ഉടന്‍ നിയമിക്കുമെന്നാണ് സൂചന.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona