ഈ ആഴ്ച 2,500 കോടി രൂപയുടെ ഓഹരി വിൽപ്പനയുമായി കമ്പനികൾ: ഐപിഒയ്ക്ക് അം​ഗീകാരം കാത്ത് 19 കമ്പനികൾ

By Web Team  |  First Published Jul 4, 2021, 3:35 PM IST

കമ്പനികളുടെ ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും പട്ടികപ്പെടുത്തും
 


മുംബൈ: ക്ലീൻ സയൻസ് ആൻഡ് ടെക്നോളജി, ജിആർ ഇൻഫ്രാപ്രോജക്ട്സ് എന്നീ രണ്ട് കമ്പനികൾ ഈ ആഴ്ച 2,500 കോടി രൂപ സമാഹരിക്കുന്നതിനായി പ്രാഥമിക ഓഹരി വിൽപ്പനയുമായി (ഐപിഒ) വിപണിയിലേക്ക് എത്തുന്നു. 

ഇക്വിറ്റി മാർക്കറ്റിൽ നിന്ന് കമ്പനികൾ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇത് പണലഭ്യതയും പുതിയ റീട്ടെയിൽ നിക്ഷേപകരുടെ എണ്ണത്തിൽ ഗണ്യമായ വർധനയ്ക്കും ഇടയാക്കിയേക്കും. 

Latest Videos

undefined

ശ്യാം മെറ്റാലിക്സ് ആൻഡ് എനർജി, സോണ ബിഎൽഡബ്ല്യു പ്രിസിഷൻ ഫോർജിംഗ്സ് (സോണ കോംസ്റ്റാർ), കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഡോഡ്ല ഡയറി, ഇന്ത്യൻ പെസ്റ്റിസൈഡ്സ് തുടങ്ങിയ കമ്പനികൾ കഴിഞ്ഞ മാസം പ്രാഥമിക ഓഹരി വിൽപ്പനയുമായി (ഐപിഒ) വിപണിയിലിറങ്ങിയിരുന്നു. ഈ സ്ഥാപനങ്ങൾ ഓഹരി വിൽപ്പനയിലൂടെ 9,923 കോടി രൂപ സമാഹരിക്കുകയുണ്ടായി. ജൂണിൽ ഈ അഞ്ച് കമ്പനികളാണ് വിപണിയിൽ ഓഹരി വിൽപ്പനയുമായി എത്തിയത്. 

ക്ലീൻ സയൻസ് ആൻഡ് ടെക്നോളജി, ജിആർ ഇൻഫ്രാപ്രോജക്ട്സ് എന്നിവയുടെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഐപിഒകൾ ജൂലൈ ഏഴിന് പൊതു സബ്സ്ക്രിപ്ഷനായി തുറന്ന് ജൂലൈ ഒമ്പതിന് സമാപിക്കും. ആങ്കർ നിക്ഷേപകർക്കായുള്ള ബിഡ്ഡിംഗ് ജൂലൈ ആറിന് തുറക്കുമെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തിമാക്കുന്നു. 

ഐപിഒകളിലൂടെ മൊത്തം 2,510 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. കമ്പനികളുടെ ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും പട്ടികപ്പെടുത്തും

ക്ലീൻ സയൻസ് ആൻഡ് ടെക്നോളജിയുടെ 1,546.62 കോടി രൂപയുടെ ഐപിഒ ഒരു ഓഫർ ഫോർ സെയിലായാണ് (ഒഎഫ്എസ്) നടത്തുന്നത്. നിലവിലുള്ള പ്രൊമോട്ടർമാരുടെയും മറ്റ് ഷെയർഹോൾഡർമാരുടെയും ഓഹരികൾ വിൽപ്പനയ്ക്ക് എത്തിക്കും. 

പ്രാഥമിക ഓഹരി വിൽപ്പന ആരംഭിക്കുന്നതിന് 19 ഓളം കമ്പനികൾ സെബിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന് സെബിയുമായുള്ള ഡാറ്റ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ആറ് മാസത്തിനിടെ 22 കമ്പനികൾ വിപണിയിൽ നിന്ന് മൂലധന സമാഹരണം നടത്തി. കേരളത്തിൽ നിന്നുളള കല്യാൺ ജ്വല്ലേഴ്സും ഇക്കൂട്ടത്തിൽ ഉൾപ്പെ‌ടുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!