തിരിച്ചുവരവിന്റെ സൂചന നൽകി ചൈന: ഏഷ്യൻ വിപണികൾ സജീവമായി; 11,200 മാർക്ക് തിരിച്ചുപിടിച്ച് നിഫ്റ്റി കരുത്തുകാട്ടി

By Web Team  |  First Published Sep 28, 2020, 8:12 PM IST

എൻഎസ്ഇയിൽ എല്ലാ മേഖലാ സൂചികകളും നേട്ടത്തോ‌ടെ വ്യാപാരം അവസാനിപ്പിച്ചു.


ന്ത്യൻ ആഭ്യന്തര ഓഹരി വിപണി തിങ്കളാഴ്ച 1.5 ശതമാനത്തിലധികം നേട്ടത്തിലേക്കുയർന്നു. സൂചികകളിൽ ബിഎസ്ഇ സെൻസെക്സ് 593 പോയിന്റ് അഥവാ 1.59 ശതമാനം ഉയർന്ന് 38,982 ലെവലിലെത്തി. 30 ഘടകങ്ങളിൽ 27 എണ്ണം മുന്നേറ്റം പ്രകടിപ്പിച്ചു, ബാക്കി മൂന്ന് സുപ്രധാന ഓഹരികളിൽ ഇടിവ് രേഖപ്പെടുത്തി (നെസ്‍ലെ ഇന്ത്യ, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യൂണിലിവർ). നിഫ്റ്റി 50 സൂചിക 11,200 മാർക്ക് തിരിച്ചുപിടിച്ച് 11,228 എന്ന നിലയിലെത്തി, 177 പോയിന്റ് അഥവാ 1.6 ശതമാനമാണ് നേട്ടം.
 
വിശാലമായ വിപണിയിൽ ബിഎസ്ഇ മിഡ്കാപ്പ് സൂചിക 2.68 ശതമാനം ഉയർന്ന് 14,721 ലെത്തി. ബിഎസ്ഇ സ്മോൾകാപ്പ് സൂചിക 14,863.25 ൽ വ്യാപാരം അവസാനിച്ചു, 368 പോയിന്റ് അഥവാ 2.54 ശതമാനം നഷ്ടത്തിലായിരുന്നു സൂചിക.
 
എൻഎസ്ഇയിൽ എല്ലാ മേഖലാ സൂചികകളും നേട്ടത്തോ‌ടെ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി ബാങ്ക് 3.26 ശതമാനം ഉയർന്ന് 21,665.50 ലെവലിലെത്തി. നിഫ്റ്റി മെറ്റൽ സൂചിക മൂന്ന് ശതമാനം ഉയർന്ന് 2,237 ലെത്തി.
 
ആഗോള വിപണികൾ

ചൈനയുടെ സാമ്പത്തിക വീണ്ടെടുക്കൽ സംബന്ധിച്ച സൂചനകൾ, ധനപരമായ ഉത്തേജന പ്രവർത്തനങ്ങൾ, കയറ്റുമതിയുമായി ബന്ധപ്പെട്ട അനുകൂല വികാരം എന്നിവ ഏഷ്യൻ വിപണികളെ തിങ്കളാഴ്ച നേട്ടമുണ്ടാക്കാൻ സഹായിച്ചു. ജപ്പാന് പുറത്തുള്ള ഏഷ്യ-പസഫിക് ഷെയറുകളുടെ എംഎസ്സിഐയുടെ വിശാലമായ സൂചിക 0.7 ശതമാനം ഉയർന്ന് 551.48 ലെത്തി. എന്നാൽ കഴിഞ്ഞയാഴ്ച 543.66 എന്ന ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇത്.

Latest Videos

യൂറോപ്പിലെ കഴിഞ്ഞയാഴ്ചയുണ്ടായ കനത്ത നഷ്ടത്തിൽ നിന്ന് ഓഹരികൾ ഭാഗികമായി വീണ്ടെടുത്തു, ചൈനയിൽ നിന്നുള്ള വ്യാവസായിക ലാഭത്തിന്റെ ഡാറ്റയും ബാങ്കിങ് ഓഹരികളുടെ പ്രകടനവുമാണ് യൂറോപ്യൻ യൂണിറ്റുകളെ സഹായിച്ചത്. ചരക്കുകളിൽ, കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നതിനനുസരിച്ച് എണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി.
      

click me!