ഇൻഫോസിസിന്റെ ഓഹരി തിരികെ വാങ്ങൽ പദ്ധതിക്ക് വെള്ളിയാഴ്ച തുടക്കമാകും

By Web Team  |  First Published Jun 24, 2021, 9:52 PM IST

കമ്പനിയുടെ നാൽപതാം വാർഷിക പൊതുയോഗത്തിൽ (എജിഎം) ഏപ്രിൽ 19 ന് ഓഹരി ഉടമകളുടെ അനുമതിയും പദ്ധതിക്ക് ലഭിച്ചു.
 


മുംബൈ: പ്രമുഖ ഇന്ത്യൻ ഐ‌ടി കമ്പനിയായ ഇൻഫോസിസിന്റെ ഓഹരി തിരികെ വാങ്ങൽ പദ്ധതിക്ക് വെള്ളിയാഴ്ച തുടക്കമാകും. ഒരു ഓഹരിക്ക് പരമാവധി 1,750 രൂപ നിരക്കിൽ ഓഹരികൾ തിരികെ വാങ്ങാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്. 9,200 കോടി രൂപ വിലമതിക്കുന്ന ഓഹരികളാണ് തിരികെ വാങ്ങൽ പദ്ധതിയിൽ ഉൾപ്പെടുന്നത്. 2021 സാമ്പത്തിക വർഷത്തിലെ നാലാം പാദ റിപ്പോർട്ടുകളിൽ കമ്പനി ഇക്കാര്യ പ്രഖ്യാപിച്ചിരുന്നു.

ഡിസംബർ 24 വരെയോ, ലക്ഷ്യമിട്ട ഓഹരികളു‌ടെ വിഹിതം സ്വന്തമാക്കുന്നത് വരെയോ ആണ് തിരികെ വാങ്ങൽ പദ്ധതിയുടെ സമയപരിധി. ഏപ്രിൽ 14 നാണ് തിരിച്ചുവാങ്ങൽ പദ്ധതിക്ക് ബോർഡ് അനുമതി നൽകിയത്, കമ്പനിയുടെ നാൽപതാം വാർഷിക പൊതുയോഗത്തിൽ (എജിഎം) ഏപ്രിൽ 19 ന് ഓഹരി ഉടമകളുടെ അനുമതിയും പദ്ധതിക്ക് ലഭിച്ചു.

Latest Videos

ഏറ്റവും കുറഞ്ഞ തിരിച്ചുവാങ്ങൽ വലുപ്പവും പരമാവധി തിരിച്ചുവാങ്ങൽ വിലയും അടിസ്ഥാനമാക്കി കമ്പനി കുറഞ്ഞത് 2,62,85,714 ഇക്വിറ്റി ഷെയറുകൾ വാങ്ങും.
  
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!