ഇൻഡി​ഗോ പെയിന്റ്സിന്റെ പ്രാഥമിക ഓഹരി വിൽപ്പന ജനുവരി 20 ന്

By Web Team  |  First Published Jan 17, 2021, 9:34 PM IST

ഐ പി ഒയിൽ നിന്നുള്ള വരുമാനം തമിഴ്നാട്ടിലെ പുതുക്കോട്ടായിയിലെ ഉൽപാദന കേന്ദ്രം വിപുലീകരിക്കുന്നതിനും മറ്റ് നിർമാണ പ്രവർത്തനങ്ങൾക്കുമായി ഇൻഡിഗോ പെയിന്റ്സ് ഉപയോ​ഗിക്കും. 


മുംബെെ: ഇൻഡിഗോ പെയിന്റ്സിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) ജനുവരി 20 ന് വ്യാപാരത്തിനായി എത്തും. ജനുവരി 22 ന് ഐപിഒ അവസാനിക്കും. ഇൻഡിഗോ പെയിന്റ്സ് ഷെയർ ഓഫറിന്റെ നിരക്ക് ഒരു ഓഹരിക്ക് 1,488-1,490 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഐപിഒയിലൂടെ 1,170.16 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് കമ്പനി കണക്കാക്കുന്നത്. 2021 ഫെബ്രുവരി 2 ന് ബിഎസ്ഇ സെൻസെക്സ്, എൻഎസ്ഇ നിഫ്റ്റി എന്നിവയിൽ ഓഹരികൾ ലിസ്റ്റ് ചെയ്തേക്കും. 

സെക്വോയ ക്യാപിറ്റൽ പിന്തുണയോടെ നടത്തുന്ന ഇൻഡിഗോ പെയിന്റ്സ് ഐ പി ഒയിൽ 300 കോടി രൂപയുടെ പുതിയ ഓഹരികളും സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സെക്വോയ ക്യാപിറ്റലും പ്രൊമോട്ടർ ഹേമന്ത് ജലനും ചേർന്ന് 58,40,000 വരെ ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ സെയിലും വാഗ്ദാനം ചെയ്യുന്നു.

Latest Videos

undefined

നിക്ഷേപകർക്ക് കുറഞ്ഞത് 10 ഷെയറുകളും അവയുടെ ഗുണിതങ്ങളായും ലേലം വിളിക്കാം, ഇത്തരത്തിൽ 13 ലോട്ടുകൾ വരെ ലേലം കൊള്ളാം, അതായത് 130 ഓഹരികൾ.

ഐ പി ഒയിൽ നിന്നുള്ള വരുമാനം തമിഴ്നാട്ടിലെ പുതുക്കോട്ടായിയിലെ ഉൽപാദന കേന്ദ്രം വിപുലീകരിക്കുന്നതിനും മറ്റ് നിർമാണ പ്രവർത്തനങ്ങൾക്കുമായി ഇൻഡിഗോ പെയിന്റ്സ് ഉപയോ​ഗിക്കും. 

click me!