Stock exchange : ഓഹരി വിപണിയിൽ ഇന്ന് പതിഞ്ഞ തുടക്കം

By Web Team  |  First Published Feb 4, 2022, 11:08 AM IST

രാവിലെ 9.15 ന് സെൻസെക്സ് 41.95 ഇടിഞ്ഞാണ്‌ വ്യാപാരം ആരംഭിച്ചത്. 58746.07 പോയിന്റിലാണ് സെൻസെക്സ് വ്യാപാരം ആരംഭിച്ചത്. 


ഇന്ത്യൻ ഓഹരി സൂചികകൾക്ക്‌ ഇന്ന് പതിഞ്ഞു തുടക്കം. ഇന്ന്  വ്യാപാരം ആരംഭിക്കുമ്പോൾ കാര്യമായ മാറ്റമുണ്ടായില്ല. ആഗോള ഓഹരി വിപണികളിലെ  സമ്മിശ്രമായ പ്രതികരണമാണ് ഈ നിലയിൽ ഇന്ന് ഇന്ത്യൻ ഓഹരി സൂചികകളെയും എത്തിച്ചത്.

രാവിലെ 9.15 ന് സെൻസെക്സ് 41.95 ഇടിഞ്ഞാണ്‌ വ്യാപാരം ആരംഭിച്ചത്. 58746.07 പോയിന്റിലാണ് സെൻസെക്സ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 0.20 പോയിന്റ് ഇടിഞ്ഞു. 17560 പോയിന്റിലാണ് ദേശീയ ഓഹരി സൂചിക ഇന്ന് വ്യാപാരം ആരംഭിച്ചത്.

Latest Videos

1299 ഓഹരികൾ മുന്നേറി. 543 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 89 ഓഹരികളുടെ മൂല്യത്തിൽ മാറ്റം ഉണ്ടായില്ല. ഒഎൻജിസി, ഐടിസി, ടൈറ്റൻ കമ്പനി, ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് തുടങ്ങിയ പ്രധാന ഓഹരികൾ നേട്ടമുണ്ടാക്കി. റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, വിപ്രോ, ടിസിഎസ് എച്ച്സിഎൽ ടെക് തുടങ്ങിയ പ്രധാന ഓഹരികളുടെ മൂല്യം ഇടിഞ്ഞു.
 

click me!