റിലയൻസ്, വേദാന്ത, ഇൻഫോസിസ് തുടങ്ങിയവയാണ് ഇപ്പോൾ മുൻനിരയിൽ നിൽക്കുന്ന ഓഹരികള്‍.
ഇന്ത്യന്‍ ഓഹരി വിപണി ഫ്ലാറ്റ് ട്രേഡിംഗില്‍. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ നേട്ടം കൈവരിച്ച ഇന്ത്യൻ ഓഹരിവിപണിക്ക് ഇന്ന് വ്യാപാരത്തില്‍ ഫ്ലാറ്റ് ട്രേഡിംഗിലേക്ക് മാറി.
100 പോയിന്റിന് മുകളിൽ നേട്ടത്തോടെ തുടങ്ങിയെങ്കിലും പിന്നീട് വിപണി താഴേക്ക് പോവുകയായിരുന്നു. ബാങ്ക്, ഇന്‍ഫ്ര, ലോഹ, ഫാര്‍മ ഓഹരികൾ സമ്മര്‍ദത്തിലാണ്. വാഹനം, ഊര്‍ജം, ഐടി ഓഹരികളാണ് നേട്ടത്തില്‍. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേരിയ നേട്ടത്തിലാണ്.
റിലയൻസ്, വേദാന്ത, ഇൻഫോസിസ് തുടങ്ങിയവയാണ് ഇപ്പോൾ മുൻനിരയിൽ നിൽക്കുന്ന ഓഹരികള്‍. ലാർസൻ,ഏഷ്യൻ പെയിന്റ്സ്, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഓഹരികൾ ഇപ്പോൾ നഷ്ടത്തിലാണ്.