നരേഷ് ഗോയലും ഭാര്യയും ജെറ്റ് എയർവെയ്സിന്‍റെ ബോർഡിൽ നിന്ന് രാജിവെച്ചതിനെ തുടർന്ന് ജെറ്റിന്‍റെ ഓഹരി വിലയിൽ ഉണര്‍വ് രേഖപ്പെടുത്തി.
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 77 പോയിന്‍റ് ഉയർന്ന് 37, 886 പോയിന്‍റിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി 39 പോയിന്‍റ് ഉയര്‍ന്ന് 11,393 ലാണ് വ്യാപാരം നടക്കുന്നത്. രൂപയുടെ മൂല്യം ഡോളറിനെതിരെ മെച്ചപ്പെട്ട സ്ഥിതിയിലെത്തി. 68 രൂപ 90 പൈസ എന്നി നിലയിലാണ് വിനിമയ വിപണിയിൽ രൂപയുടെ മൂല്യം.
നരേഷ് ഗോയലും ഭാര്യയും ജെറ്റ് എയർവെയ്സിന്‍റെ ബോർഡിൽ നിന്ന് രാജിവെച്ചതിനെ തുടർന്ന് ജെറ്റിന്‍റെ ഓഹരി വിലയിൽ ഉണര്‍വ് രേഖപ്പെടുത്തി. ബിഎസ്ഇ യിലെ 983 ഓഹരികൾ നേട്ടത്തിലാണ്. 441 ഓഹരികൾ നഷ്ടത്തിലും.