അടുത്ത ഇന്ത്യന്‍ വിപണികളിലെ സര്‍ക്കിട്ട് ബ്രേക്കര്‍ പോയിന്‍റ് 15 ശതമാനമാണ്.
മുംബൈ: ആഭ്യന്തര ഓഹരി വിപണിയില്‍ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് വ്യാപാരം 45 മിനിറ്റിലേക്ക് നിര്‍ത്തിവച്ചു. രാവിലെ വ്യാപാരം തുടങ്ങിയതിന് പിന്നാലെ സൂചികകള്‍ 10 ശതമാനം ഇടിവിലേക്ക് നീങ്ങിയതോടെയാണ് വിപണിയില്‍ വ്യാപാരം നിര്‍ത്തിവച്ചത്.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 3,090.62 പോയിന്‍റ് ഇടിഞ്ഞ് 29,687.52 ലാണ് വ്യാപാരം എത്തി നില്‍ക്കുന്നത്. ആകെ ഇടിവ് 9.43 ശതമാനമാണ്. ദേശീയ ഓഹരി സൂചികയിലും വ്യാപാര സമ്മര്‍ദ്ദം ശക്തമാണ്. എന്‍എസ്ഇ നിഫ്റ്റി 50 മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. 10.07 ശതമാനമാണ് ഇടിവ്. 966.1 പോയിന്‍റാണ് വിപണി താഴേക്ക് വീണത്.
undefined
2008 ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ ഓഹരി വിപണി സര്‍ക്കിട്ട് ബ്രേക്കറിലേക്ക് എത്തുന്നത്. അടുത്ത ഇന്ത്യന്‍ വിപണികളിലെ സര്‍ക്കിട്ട് ബ്രേക്കര്‍ പോയിന്‍റ് 15 ശതമാനമാണ്.
കൊറോണ വൈറസ് ലോകത്ത് വളരെ വേഗം പടര്‍ന്നുപിടിക്കുന്നതിലുളള ആശങ്കയാണ് പ്രധാനമായും വിപണിയെ സമ്മര്‍ദ്ദത്തിലാക്കിയത്. കോവിഡ് -19 കാരണം ഇന്ത്യയില്‍ ഇന്നലെ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തത് ഓഹരി വിപണികളിലെ വ്യാപാര സമ്മര്‍ദ്ദം നിയന്ത്രണങ്ങള്‍ക്കപ്പുറത്തേക്ക് വളരാനിടയാക്കി.