നിഫ്റ്റി സെക്ടറൽ സൂചികകൾക്കിടയിലെ പ്രവണത ഇടകലർന്നതായിരുന്നു.
മുംബൈ: തുടർച്ചയായ മൂന്നാം ദിനവും വൻ വ്യാപാര നേട്ടത്തിൽ ഇന്ത്യൻ ഓഹരി വിപണി. രണ്ട് ആഭ്യന്തര ബെഞ്ച്മാർക്ക് സൂചികകളും ഒരു ശതമാനത്തിലധികം വ്യാപാരം നടത്തി. ബജറ്റ് പ്രഖ്യാപനങ്ങൾക്ക് ശേഷം തുടങ്ങിയ മുന്നേറ്റം വിപണിയിൽ ഇപ്പോഴും തുടരുകയാണ്.
ബിഎസ്ഇ സെൻസെക്സ് 540 പോയിന്റ് ഉയർന്ന് 50,330 ലെവലിൽ എത്തി. വിശാലമായ നിഫ്റ്റി 50 സൂചിക 14,800 മാർക്ക് കീഴടക്കി കുതിപ്പ് തുടരുകയാണ്. ഇൻഡസ് ഇൻഡ് ബാങ്ക് എട്ട് ശതമാനം ഉയർന്ന് സെൻസെക്സ് നേട്ടക്കാരിൽ ഒന്നാമതെത്തി. പവർഗ്രിഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ (എല്ലാം 4 ശതമാനം ഉയർന്നു) നേട്ടക്കാരുടെ നിരയിൽ മുൻനിരയിലുണ്ട്.
undefined
നിഫ്റ്റി സെക്ടറൽ സൂചികകൾക്കിടയിലെ പ്രവണത ഇടകലർന്നതായിരുന്നു, നിഫ്റ്റി ഫാർമ സൂചികയിൽ മൂന്ന് ശതമാനത്തിന്റെ വർധനയുണ്ടായി. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ യഥാക്രമം 1.4 ശതമാനവും 1.3 ശതമാനവും ഉയർന്നു.
അതേസമയം, ഹോം ഫസ്റ്റ് ഫിനാൻസിന്റെ ഓഹരികൾ ഇന്ന് 19.45 പ്രീമിയത്തിൽ 518 രൂപയുടെ ഇഷ്യു വിലയിൽ പട്ടികപ്പെടുത്തി.
ഭാരതി എയർടെൽ, അദാനി എന്റർപ്രൈസസ്, ജൂബിലന്റ് ഫുഡ് വർക്ക്സ്, വിഐപി ഇൻഡസ്ട്രീസ് എന്നിവയുൾപ്പെടെ 88 കമ്പനികൾ തങ്ങളുടെ ത്രൈമാസ വരുമാനം ഇന്ന് പ്രഖ്യാപിക്കും.
ഭാരതി എയർടെൽ ലാഭത്തിലേക്ക് മടങ്ങിവരുമെന്ന് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നു, ശക്തമായ രീതിയിലുളള വരിക്കാരുടെ കൂട്ടിച്ചേർക്കൽ കാരണം കമ്പനിക്ക് ലാഭക്കണക്കുകളിൽ മുന്നേറ്റം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ, ഡിബഞ്ചറുകൾ, ബോണ്ടുകൾ, വായ്പകൾ തുടങ്ങിയ ഉപാധികൾ വഴിയുളള ധനസമാഹരണ പദ്ധതികളും കമ്പനിയുടെ ബോർഡ് പരിഗണിക്കും.