ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍; സെന്‍സെക്സ് 130 പോയിന്‍റ് താഴെ

By Web Team  |  First Published May 9, 2019, 11:43 AM IST

ഹിൻഡാൽക്കോ, ബ്രിട്ടാനിക്ക, വിപ്രോ, ഐഒസി, കോൾ ഇന്ത്യ, ഹീറോ മോട്ടോ കോർപ്പ് എന്നിവയാണ് നേട്ടമുണ്ടാക്കുന്നത്. മെറ്റൽ ഒഴികെയുള്ള മറ്റു മേഖലകളും താഴേക്ക് പോയി. 


മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിൽ തുടർച്ചയായ ദിവസങ്ങളിൽ നഷ്ടം. സെൻസെക്സ് 130 പോയിന്റ് നഷ്ടത്തിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. യുഎഇ ബാങ്ക്, അദാനി പോർട്ട്സ്, ബിപിസിഎല്‍, യുപിഎല്‍ ഗ്രാസിം, ഗെയിൽ, സിപ്ല, എച്ച്ഡിഎഫ്സി, പവർ ഗ്രിഡ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നീ ഓഹരികൾ നഷ്ടത്തിലാണ്. 

ഹിൻഡാൽക്കോ, ബ്രിട്ടാനിക്ക, വിപ്രോ, ഐഒസി, കോൾ ഇന്ത്യ, ഹീറോ മോട്ടോ കോർപ്പ് എന്നിവയാണ് നേട്ടമുണ്ടാക്കുന്നത്. മെറ്റൽ ഒഴികെയുള്ള മറ്റു മേഖലകളും താഴേക്ക് പോയി. രൂപയുടെ മൂല്യവും ഇന്ന് ഇടിവ് രേഖപ്പെടുത്തി. വിനിമയ നിരക്കിൽ ഡോളറിനെതിരെ 69.88 എന്ന നിരക്കിലാണ് ഇന്ന് ഇന്ത്യൻ രൂപ.

Latest Videos

click me!