നിഫ്റ്റിയില്‍ ഭാരത് പെട്രോളിയം, ഭാരതി എയര്‍ടെല്‍, എസ്ബിഐ, സീ എന്‍റര്‍ടെയ്ന്‍മെന്‍റ്, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ 1.04 മുതല്‍ 3.07 ശതമാനം ഉയരത്തിലാണിപ്പോള്‍.
മുംബൈ: തിങ്കളാഴ്ച വ്യാപാരത്തില്‍ നേട്ടത്തോടെ തുടങ്ങി ഇന്ത്യന്‍ ഓഹരി വിപണി. മറ്റ് ഏഷ്യന്‍ വിപണികളിലും രാവിലെ വ്യാപാരത്തില്‍ മുന്നേറ്റം പ്രകടമാണ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് ആദ്യ മണിക്കൂറില്‍ 185 പോയിന്‍റ് ഉയര്‍ന്ന് 40,500 ന് മുകളിലാണിപ്പോള്‍, നിഫ്റ്റി രാവിലെ 50 പോയിന്‍റ് ഉയര്‍ന്ന് 11, 946 എന്ന നിലയിലാണ്.
നിഫ്റ്റിയില്‍ ഭാരത് പെട്രോളിയം, ഭാരതി എയര്‍ടെല്‍, എസ്ബിഐ, സീ എന്‍റര്‍ടെയ്ന്‍മെന്‍റ്, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ 1.04 മുതല്‍ 3.07 ശതമാനം ഉയരത്തിലാണിപ്പോള്‍. ഗെയില്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരതി ഇന്‍ഫ്രാടെല്‍, ഏഷ്യന്‍ പെയിന്‍റ്സ്, നെസ്‍ലെ തുടങ്ങിയ ഓഹരികളില്‍ നഷ്ടം പ്രകടമാണ്.
സെന്‍സെക്സില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ മുന്നേറ്റത്തിലാണ്.