വിപ്രോ, മൈൻഡ് ട്രീ, യെസ് ബാങ്ക് എന്നിവയോടൊപ്പം മറ്റ് ഒന്‍പത് കമ്പനികളുടേയും ജൂൺ പാദവാർഷിക ഫലം ഇന്ന് പുറത്തുവരുന്നതിനേയും നിക്ഷേപകർ പ്രതീക്ഷയോടെയാണ് കാണുന്നത്.
മുംബൈ: രണ്ട് ദിവസത്തെ മുന്നേറ്റത്തിന് ശേഷം ഇന്ന് ഇന്ത്യൻ ഓഹരിവിപണി രാവിലെ ഫ്ലാറ്റ് ട്രേഡിംഗിലാണ് തുടങ്ങിയത്. മുംബൈ ഓഹരി സൂചികയായ സെൻസെക്സ് നേട്ടത്തിലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി നഷ്ടത്തിലുമാണ് ഇന്ന് വ്യാപാരം തുടങ്ങിയത്.
കൊടക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്,യെസ് ബാങ്ക്,വേദാന്ത, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. കോൾ ഇന്ത്യ, എന്‍ടിപിസി, ഒഎന്‍ജിസി, പവർഗ്രിഡ് കോർപ്പറേഷൻ തുടങ്ങിയ ഓഹരികൾ ഇന്ന് നഷ്ടം നേരിട്ടവയാണ്. ഫാർമ, ഓട്ടോ ഷെയറുകളിൽ വിൽപ്പന സമ്മർദ്ദം പ്രകടമാണ്.
വിപ്രോ, മൈൻഡ് ട്രീ, യെസ് ബാങ്ക് എന്നിവയോടൊപ്പം മറ്റ് ഒന്‍പത് കമ്പനികളുടേയും ജൂൺ പാദവാർഷിക ഫലം ഇന്ന് പുറത്തുവരുന്നതിനേയും നിക്ഷേപകർ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇന്ത്യൻ രൂപ മാറ്റമില്ലാതെ തുടരുകയാണ്. വിനിമയനിരക്കിൽ ഡോളറിനെതിരെ 68.71 എന്ന നിരക്കിലാണ് രൂപയുടെ മൂല്യം. ആഗോളവിപണികളിൽ ഇന്ന് നഷ്ടമാണ് പ്രകടമാകുന്നത്.