ചില മുൻനിര കമ്പനികളിൽ നിന്ന് പ്രതീക്ഷിച്ചതിലും മികച്ച കോർപ്പറേറ്റ് വരുമാനമുണ്ടായതും ഇക്വിറ്റികളിൽ നികുതി പുനർവിന്യസിക്കാമെന്ന പ്രതീക്ഷയും ഇന്ത്യൻ വിപണികളിലെ വികാരം ഉയർത്തിയതാണ് ഈ വന്‍ നേട്ടത്തിന് കാരണം.
മുംബൈ: മുംബൈ ഓഹരി വിപണിയില്‍ വ്യാപാരം റെക്കോര്‍ഡിലേക്ക് മുന്നേറുന്നു. സെന്‍സെക്സ് സൂചിക വ്യാപാരത്തിന്‍റെ ഒരു ഘട്ടത്തില്‍ 289 പോയിന്‍റ് ഉയര്‍ന്ന് 40,121 ലേക്ക് എത്തി. 2019 ജൂണ്‍ നാലിന് റിപ്പോര്‍ട്ട് ചെയ്ത 40,312 എന്ന എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന ഇന്‍ട്രാ ഡേ പോയിന്‍റിലേക്ക് എത്താന്‍ ഇനി മുംബൈ ഓഹരി സൂചികയ്ക്ക് 200 താഴെ പോയിന്‍റുകളുടെ ദൂരം മാത്രം.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 11,883 ലേക്കും മുന്നേറി. ബാങ്കിംഗ് സ്റ്റോക്കുകളുടെ സൂചികയും നിഫ്റ്റി ബാങ്കും ഇന്ന് 30,000 ലെവൽ മറികടന്നു. എസ്‌ബിഐ, ബാങ്ക് ഓഫ് ബറോഡ, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ആർബിഎൽ ബാങ്ക്, പിഎൻബി എന്നിവ രണ്ട് ശതമാനം മുതൽ മൂന്ന് ശതമാനം വരെ ഉയർന്നു. ചില മുൻനിര കമ്പനികളിൽ നിന്ന് പ്രതീക്ഷിച്ചതിലും മികച്ച കോർപ്പറേറ്റ് വരുമാനമുണ്ടായതും ഇക്വിറ്റികളിൽ നികുതി പുനർവിന്യസിക്കാമെന്ന പ്രതീക്ഷയും ഇന്ത്യൻ വിപണികളിലെ വികാരം ഉയർത്തിയതാണ് ഈ വന്‍ നേട്ടത്തിന് കാരണം.
ഇന്‍ഫോസിസിന്‍റെ ഓഹരികള്‍ മൂന്ന് ശതമാനം ഉയര്‍ത്തായി ഐസിഐസിഐ സെക്യൂരിറ്റീസിന്‍റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ട് സെഷനുകളിൽ 36 ശതമാനം ഉയർന്ന ടാറ്റാ മോട്ടോഴ്‌സ് ഓഹരികൾ വലിയ നേട്ടങ്ങൾ കൈവരിച്ചു. ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ ഇത് ഒരു ശതമാനം ഉയർന്നു.