മാരുതി സുസുക്കിയുടെ ഓഹരി 14 ശതമാനം ഉയർന്നു
ബിപിസിഎല്ലിന്‍റെ ഓഹരിയും ഉയര്‍ന്നു
മുംബൈ: രണ്ട് ദിവസത്തെ കനത്ത നഷ്ടത്തിന് ശേഷം ഇന്ന് ഇന്ത്യൻ ഓഹരിവിപണിയിൽ നേട്ടത്തോടെ വ്യാപാരം അവസാനിച്ചു.സെൻസെക്സ് 396 പോയിന്റ് നേട്ടത്തിൽ 38989 പോയിന്റിലും നിഫ്റ്റി 131 പോയിന്റ് നേട്ടത്തിൽ 11571 ലും വ്യാപാരം അവസാനിച്ചു.
അമേരിക്ക-ചൈന വ്യാപാരയുദ്ധം ഉടനവസാനിക്കുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന വന്നതിന് ശേഷമാണ് ആഗോളവിപണിയിൽ നേട്ടം പ്രകടമായത്. ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് ഇന്ത്യൻ ഓഹരിവിപണിയും നേട്ടം കൈവരിച്ചത്.
undefined
ജപ്പാനുമായി കരാർ ഒപ്പിടാനുള്ള അമേരിക്കയുടെ തീരുമാനം വന്നതോടെ മാരുതി സുസുക്കിയുടെ ഓഹരി 14 ശതമാനമാണ് ഉയർന്നത്.സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് നീക്കം നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ബിപിസിഎല്ലിന്റേയും ഓഹരി ഉയർത്തി.
19 മാസത്തെ ഉയർന്ന നിരക്കിലാണ് ഇന്ന് ബിപിസിഎൽ ക്ലോസ് ചെയ്തത്.വേദാന്തയും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും കോൾ ഇന്ത്യയും ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികളാണ്. എന്നാൽ യെസ് ബാങ്ക്, ഇൻഫോസിസ്, എച്ച്‍യുഎൽ, എച്ച്സിഎൽ ടെക്, വിപ്രോ എന്നീ ഓഹരികൾ ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.