വീണ്ടും നേട്ടം തിരിച്ചുപിടിച്ച് ഇന്ത്യന്‍ വിപണികള്‍; പൊതുമേഖല ബാങ്ക് ഓഹരികളും മെറ്റലും തിളങ്ങി

By Web Team  |  First Published Mar 17, 2020, 11:18 AM IST

ബി‌എസ്‌ഇ മിഡ്‌ക്യാപ് സൂചിക 33 പോയിൻറ് അഥവാ 0.28 ശതമാനം ഉയർന്നു. 


മുംബൈ: പൊതുമേഖലാ ബാങ്കുകളുടെയും മെറ്റൽ കൗണ്ടറുകളിലും വാങ്ങലുകാരുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റുകൾ ചൊവ്വാഴ്ച രാവിലത്തെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് കുതിച്ചുയര്‍ന്നു. വോളിറ്റാലിറ്റി സൂചികയായ ഇന്ത്യ VIX സൂചികകളില്‍ അസ്ഥിരമായ തുടക്കമാണിന്നുണ്ടായത്.

നേരത്തെ സെഷനിൽ 500 പോയിൻറ് ഇടിഞ്ഞതിന് ശേഷം ബിഎസ്ഇ സെൻസെക്സ് 576 പോയിൻറ് അഥവാ 1.84 ശതമാനം ഉയർന്ന് 31,970 ലെവലിൽ എത്തി. നിഫ്റ്റി 50 സൂചിക 177 പോയിൻറ് അഥവാ 1.93 ശതമാനം ഉയർന്ന് 9,370 ലെവലിൽ വ്യാപാരം നടത്തുന്നു. നിഫ്റ്റി സെക്ടറൽ സൂചികകളിൽ ഭൂരിഭാഗവും ഗ്രീന്‍ സെക്ടറിലാണ്. നിഫ്റ്റി മെറ്റൽ സൂചിക 3 ശതമാനം ഉയർന്നു, നിഫ്റ്റി ഫാർമ സൂചിക രണ്ട് ശതമാനം ഉയർന്ന് നേട്ടത്തിൽ മുന്നിലെത്തി.

Latest Videos

undefined

ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡിയുടെ ദീർഘകാല വിദേശ കറൻസി റേറ്റിംഗ് “Caa3” ൽ നിന്ന് “Caa1” ലേക്ക് ഉയർത്തിയതിന് ശേഷം വ്യക്തിഗത സ്റ്റോക്കുകളിൽ YES ബാങ്കിന്റെ ഓഹരികൾ എൻ‌എസ്‌ഇയിൽ 60 ശതമാനം ഉയർന്ന് 60.65 രൂപയായി.

ഒടുവിലത്തെ വിവരം അനുസരിച്ച് ബി‌എസ്‌ഇ മിഡ്‌ക്യാപ് സൂചിക 33 പോയിൻറ് അഥവാ 0.28 ശതമാനം ഉയർന്നു. 

click me!