ബിഎസ്‍ഇ സെൻസെക്സ് 296 പോയിന്റ് നേട്ടത്തോടെ 49,502 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു.
മുംബൈ: മെറ്റൽ, ഫാർമ ഓഹരികളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച തുടർച്ചയായ നാലാം ദിവസവും ഇന്ത്യൻ സൂചികകൾ ഉയർന്നു. സെൻസെക്സ് 296 പോയിന്റ് ഉയർന്ന് 49,502 ൽ എത്തി. നിഫ്റ്റി 0.8 ശതമാനം ഉയർന്ന് 14,942 ൽ എത്തി. എൽ ആന്റ് ടി, ഡോ. റെഡ്ഡീസ്, സൺ ഫാർമ എന്നിവയാണ് മികച്ച നേട്ടം കൈവരിച്ച ഓഹരികൾ.
ബിഎസ്‍ഇ സെൻസെക്സ് 296 പോയിന്റ് നേട്ടത്തോടെ 49,502 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 0.8 ശതമാനം ഉയർന്ന് 14,942 ലേക്കും എത്തി. നിഫ്റ്റി മെറ്റൽ ഫാർമ സൂചികൾ ഏകദേശം മൂന്ന് ശതമാനം നേട്ടം കൊയ്തു. എൽ ആന്റ് ടി, ഡോ. റെഡ്ഡിസ്, സൺ ഫാർമയും 30-ഷെയർ സെൻസെക്സിൽ ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചു. ഏഴ് ഓഹരികൾ നഷ്ടത്തിലാണ്. അൾട്രടെക് സിമന്റാണ് ഏറ്റവും നഷ്ടം രേഖപ്പെടുത്തിയത്.
undefined
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona