യുഎസ് ഫെഡറൽ മീറ്റ് നാളെ; ഓഹരിവിപണിയിൽ കുതിപ്പ്

By Web Team  |  First Published Oct 29, 2019, 8:37 PM IST

അമേരിക്ക-ചൈന വ്യാപാരയുദ്ധത്തെ കുറിച്ച് ചർച്ച ചെയ്യാൻ യുഎസ് ഫെഡറൽ മീറ്റ് നാളെ നടക്കുമെന്ന സൂചനകൾ വന്നതോടെയാണ് വിപണികളിൽ നേട്ടം പ്രകടമായത്. ഉത്സവസീസണിൽ ഉണ്ടാക്കിയ നേട്ടം ഓട്ടോമൊബൈൽ വിപണി നിലനിർത്തുന്നുണ്ട്.


മുംബൈ: ഇന്ത്യന്‍ ഓഹരിവിപണി കുതിച്ചു കയറി. സെൻസെക്സ് 582 പോയിന്റ് നേട്ടത്തിൽ 39831 ലും നിഫ്റ്റി 160 പോയിന്റ് നേട്ടത്തിൽ 11,786 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിൽ 24 ഓഹരികൾ നേട്ടത്തിലും നാല് ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. മിഡ് ക്യാപ് സൂചികകൾ 1.12 ശതമാനമാണ് ഉയർന്നത്.

അമേരിക്ക-ചൈന വ്യാപാരയുദ്ധത്തെ കുറിച്ച് ചർച്ച ചെയ്യാൻ യുഎസ് ഫെഡറൽ മീറ്റ് നാളെ നടക്കുമെന്ന സൂചനകൾ വന്നതോടെയാണ് വിപണികളിൽ നേട്ടം പ്രകടമായത്. ഉത്സവസീസണിൽ ഉണ്ടാക്കിയ നേട്ടം ഓട്ടോമൊബൈൽ വിപണി നിലനിർത്തുന്നുണ്ട്. ടെലികോം മേഖലയിൽ മാത്രമാണ് ഇന്ന് നേരിയ നഷ്ടം പ്രകടമായത്.

Latest Videos

click me!