ഡോളറിനെതിരെ രൂപയുടെ മൂല്യം 69 രൂപ 12 പൈസ എന്ന നിരക്കിലാണ്. മെറ്റൽ, ബാങ്കിംഗ് ഓഹരികളിലാണ് വില്‍പന സമ്മർദ്ദം കൂടുതല്‍.
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ഫ്ലാറ്റ് ട്രേഡിംഗാണ് പുരോഗമിക്കുന്നത്. സെൻസെക്സ് 30 പോയിന്‍റ് ഉയര്‍ന്ന് 38,901 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റിയിലും നാല് പോയിന്‍റിനടുത്ത് മാത്രമാണ് ഉയര്‍ന്നത്. നിഫ്റ്റിയില്‍ നിലവില്‍ 11,674 ലാണ് വ്യാപാരം നടക്കുന്നത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം 69 രൂപ 12 പൈസ എന്ന നിരക്കിലാണ്. മെറ്റൽ, ബാങ്കിംഗ് ഓഹരികളിലാണ് വില്‍പന സമ്മർദ്ദം കൂടുതല്‍. ഭാരതി എയര്‍ടെല്‍, ഐഷര്‍ മോട്ടോഴ്സ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നിവയാണ് ടോപ്പ് ഗെയ്നേഴ്സ്. എച്ച്സിഎല്‍ ടെക്, ബജാജ് ഓട്ടോ, ഗ്രാസിം എന്നിവയാണ് ടോപ്പ് ലൂസേഴ്സ്.