'ലോക്കാ'യി ഓഹരി വിപണിയും; ഇന്ത്യൻ ഓഹരി വിപണിയിൽ വ്യാപാരം താഴേക്ക്

By Web Team  |  First Published Mar 25, 2020, 1:21 PM IST
  • ഇന്ത്യൻ ഓഹരി വിപണിയിൽ വ്യാപാരം താഴേക്ക്.
  • ഇന്നലെ 75 രൂപ 88 പൈസയായിരുന്നു വിനിമയ വിപണിയില്‍ ഡോളറിന്‍റെ നിരക്ക്.

മുംബൈ: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ വ്യാപാരം താഴേക്ക്. 500 പോയിന്‍റിലധികം നേട്ടത്തിൽ തുടങ്ങിയ വിപണിയിൽ ഇപ്പോൾ വ്യാപാരം 27000 പോയിന്‍റിലേക്കെത്തി. നിഫ്റ്റിയിലും വ്യാപാരം 8000 പോയിന്‍റിലെത്തി.

എന്നാല്‍ ആഗോള വിപണികൾ നേട്ടത്തിലാണ്. ഡൗ ജോൺസ്ഇന്‍ഡസ്ട്രിയല്‍ ആവറേജ് 11.4 ശതമാനം കൂടി. ഏഷ്യൻ വിപണികളും നേട്ടത്തിലാണ്. ഇന്നലെ 75 രൂപ 88 പൈസയായിരുന്നു വിനിമയ വിപണിയില്‍ ഡോളറിന്‍റെ നിരക്ക്. അതേസമയം മഹാരാഷ്ട്രയിലെ പുതുവത്സര ദിനത്തിന്‍റെ ഭാഗമായി കറന്‍സി വിനിമയ വിപണിക്ക് ഇന്ന് അവധിയാണ്.

Latest Videos

click me!