ബിഎസ്‍സിയിലെ 492 ഓഹരികൾ നേട്ടത്തിലും 1042 ഓഹരികൾ നഷ്ടത്തിലും 84 ഓഹരികൾ മാറ്റമില്ലാതെയും തുടരുകയാണ്.
മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനം ഓഹരിവിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 321 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 95 പോയിന്റ് നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്. വാഹനം, ബാങ്ക്, ലോഹം, ഫാര്‍മ മേഖലകളിൽ വിൽപ്പന സമ്മർദ്ദം പ്രകടമാണ്. ബിഎസ്‍സിയിലെ 492 ഓഹരികൾ നേട്ടത്തിലും 1042 ഓഹരികൾ നഷ്ടത്തിലും 84 ഓഹരികൾ മാറ്റമില്ലാതെയും തുടരുകയാണ്.
എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ടിസിഎസ്, ഐടിസി, ബജാജ് ഫിനാന്‍സ് തുടങ്ങിയവയാണ് ടോപ്പ് ഗെയ്നേഴ്സ്. യെസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, വേദാന്ത, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.