ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഫ്ലാറ്റ് ട്രേഡിംഗ്, അവധിക്ക് ശേഷവും ഉണരാതെ വ്യാപാരം

By Web Team  |  First Published Jul 29, 2019, 11:13 AM IST

എഫ്എംസിജി, ഐടി ഒഴികെയുള്ള ബാക്കിയെല്ലാ മേഖലകളിലും നഷ്ടം പ്രകടമാണ്. ഓട്ടോ, മെറ്റൽ, എനർജി, ഫാർമ തുടങ്ങിയ മേഖലകളിലെല്ലാം വിൽപ്പന സമ്മർദ്ദവും ഉണ്ട്. 


മുംബൈ: ഫ്ലാറ്റ് ട്രേഡിംഗോടെയാണ് ഇന്ന് ഇന്ത്യൻ ഓഹരിവിപണിയിൽ വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 43 ഉം നിഫ്റ്റി ആറും പോയിന്റ് നേട്ടത്തോടെ ആരംഭിച്ചെങ്കിലും തുടർന്നു വന്ന മണിക്കൂറുകളിൽ നേട്ടം നിലനിർത്താന്‍ വിപണിക്ക് കഴിഞ്ഞില്ല. 346 ഓഹരികൾ നേട്ടത്തിലും 242 ഓഹരികൾ നഷ്ടത്തിലും 56 ഓഹരികൾ മാറ്റമില്ലാതെ തുടരുകയുമാണ്. 

എഫ്എംസിജി, ഐടി ഒഴികെയുള്ള ബാക്കിയെല്ലാ മേഖലകളിലും നഷ്ടം പ്രകടമാണ്. ഓട്ടോ, മെറ്റൽ, എനർജി, ഫാർമ തുടങ്ങിയ മേഖലകളിലെല്ലാം വിൽപ്പന സമ്മർദ്ദവും ഉണ്ട്. ആഗോളവിപണിയിലും ഇന്ന് നഷ്ടത്തിന്റെ ദിനമാണ്.

Latest Videos

click me!