42 ഓഹരികൾ മാറ്റമില്ലാതെ തുടരുകയാണ്. ഐഒസി, വിപ്രോ, ബിപിസിഎല്‍, എച്ച്പിസിഎല്‍, ടാറ്റ മോട്ടോഴ്സ്, എച്ച്‍യുഎല്‍, ഇന്ത്യ ബുൾസ് ഹൗസിങ്, ഏഷ്യൻ പെയിന്റ്സ്, യെസ് ബാങ്ക്, ഹീറോ മോട്ടോ കോർപ്പ് തുടങ്ങിയ ഓഹരികൾ ആണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഫ്ലാറ്റ് ട്രേഡിംഗിലാണ്. സെൻസെക്സ് 38576 ലും നിഫ്റ്റി 11582 പോയിന്റിലുമാണ് വ്യാപാരം തുടങ്ങിയത്. 419 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 296 ഓഹരികൾ നഷ്ടം നേരിട്ടു.
42 ഓഹരികൾ മാറ്റമില്ലാതെ തുടരുകയാണ്. ഐഒസി, വിപ്രോ, ബിപിസിഎല്‍, എച്ച്പിസിഎല്‍, ടാറ്റ മോട്ടോഴ്സ്, എച്ച്‍യുഎല്‍, ഇന്ത്യ ബുൾസ് ഹൗസിങ്, ഏഷ്യൻ പെയിന്റ്സ്, യെസ് ബാങ്ക്, ഹീറോ മോട്ടോ കോർപ്പ് തുടങ്ങിയ ഓഹരികൾ ആണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
സൺ ഫാർമ, വേദാന്ത, ഇൻഫോസിസ്, അദാനി പോർട്ട്സ്, സിപ്ല, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ ഇന്ന് നഷ്ടത്തിലാണ്. ബാങ്കിംഗ്, ഐടി, മെറ്റൽ മേഖലകളിലെല്ലാം നഷ്ടം നേരിട്ടു. രൂപയുടെ മൂല്യവും താഴേക്ക് വരികയാണ്. ഡോളറിനെതിരെ വിനിമയനിരക്കിൽ 69.21 എന്ന നിരക്കിലാണ് ഇന്ത്യൻ രൂപ ഇപ്പോഴത്തെ മൂല്യം.