ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍: സെന്‍സെക്സ് 200 പോയിന്‍റ് ഉയര്‍ന്നു

By Web Team  |  First Published Mar 27, 2019, 12:13 PM IST

മിക്ക ഓഹരികളിലും നേട്ടം പ്രകടമാണ്. ബാങ്ക്, ഓട്ടോ, ഇൻഫ്രാ, ഫാർമ, മെറ്റൽ ഓഹരികളിലാണ് മികച്ച നേട്ടം പ്രകടിപ്പിക്കുന്നുണ്ട്. 


മുംബൈ: ഇന്ത്യൻ  ഓഹരി വിപണിയിൽ നേട്ടം തുടരുകയാണ്. സെൻസെക്സ് 200 പോയിന്‍റിലധികം ഉയർന്ന് 38,435 അരികെയാണ് വ്യാപാരം. നിഫ്റ്റിയും നേട്ടത്തിലാണ് . 50 പോയിന്‍റിലധികം ഉയർന്ന് 11,530 ന് അരികെയാണ് വ്യാപാരം പുരോഗമിക്കുന്നത്. 

മിക്ക ഓഹരികളിലും നേട്ടം പ്രകടമാണ്. ബാങ്ക്, ഓട്ടോ, ഇൻഫ്രാ, ഫാർമ, മെറ്റൽ ഓഹരികളിലാണ് മികച്ച നേട്ടം പ്രകടിപ്പിക്കുന്നുണ്ട്. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഇന്ത്യ ബുള്‍സ് എച്ച്എസ്ജി, യെസ് ബാങ്ക് എന്നിവയാണ് ടോപ്പ് ഗെയ്നേഴ്സ്. എച്ച്പിസിഎല്‍, എന്‍ടിപിസി , ബിപിസിഎല്‍ എന്നിവയാണ് ടോപ്പ് ലൂസേഴ്സ്.  68 രൂപ 87 പൈസ എന്ന നിലയിലാണ് വിനിമയ വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം.

Latest Videos

click me!