ഇന്ത്യ, ലണ്ടൻ, ജാപ്പനീസ് ഓഹരി വിപണികളിൽ ഇടിവ്; നേട്ടം കൊയ്ത് എഫ്എംസിജി ഓഹരികൾ

By Web Team  |  First Published Mar 30, 2020, 4:57 PM IST

ലണ്ടനിലെ എഫ്‌ടി‌എസ്‌ഇ, സി‌എസി സൂചിക ഒരു ശതമാനം വീതം ഇടിഞ്ഞപ്പോൾ ജർമ്മനിയുടെ ഡിഎഎക്സ് സൂചിക 0.4 ശതമാനം താഴ്ന്നു.


മുംബൈ: ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റ് സൂചികകൾ ഇന്ന് കുത്തനെ താഴ്ന്നു. പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റിയും കഴിഞ്ഞ ആഴ്ചയിൽ നിന്ന് നേട്ടങ്ങൾ വർദ്ധിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ഇരട്ടകൾ, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളാണ് നഷ്ടത്തിൽ മുന്നിൽ.

സെൻസെക്സ് 1,375.27 പോയിൻറ് അഥവാ 4.61 ശതമാനം ഇടിഞ്ഞ് 28,440.32 എന്ന നിലയിലെത്തി. നിഫ്റ്റി 50 സൂചിക 379.15 പോയിന്റ് അഥവാ 4.38 ശതമാനം ഇടിഞ്ഞ് 8,281.10 എന്ന നിലയിലെത്തി.

Latest Videos

undefined

സിപ്ല, നെസ്‌ലെ ഇന്ത്യ, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവ ഇന്നത്തെ വ്യാപാരത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, ഫാർമ, എഫ്എം‌സി‌ജി ഓഹരികൾ നേട്ടത്തിന്റെ രുചിയറിഞ്ഞു. 

ഓപ്പണിംഗ് ഡീലുകളിൽ യൂറോപ്യൻ ഓഹരി വിപണിയിൽ ഇടിവ് രേഖപ്പെടുത്തി. ലണ്ടനിലെ എഫ്‌ടി‌എസ്‌ഇ, സി‌എസി സൂചിക ഒരു ശതമാനം വീതം ഇടിഞ്ഞപ്പോൾ ജർമ്മനിയുടെ ഡിഎഎക്സ് സൂചിക 0.4 ശതമാനം താഴ്ന്നു.

ഏഷ്യയിലെ പ്രധാന ഓഹരികൾ, ജപ്പാനിലെ നിക്കി 225 നാല് ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ കൊറിയയിലെ കോസ്പി സൂചിക 1,717.12 എന്ന നിലയിലാണ്. ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് സൂചിക 1.3 ശതമാനവും ചൈനയിലെ ഷാങ്ഹായ് സൂചിക 0.9 ശതമാനവും ഇടിഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!