അവസാന 30 മിനിറ്റിൽ നേട്ടങ്ങൾ കൈവിട്ട് ഇന്ത്യൻ ഓഹരി വിപണി: യൂറോപ്യൻ ഓഹരികൾ സമ്മർദ്ദത്തിൽ

By Web Team  |  First Published Jul 8, 2020, 5:55 PM IST

വിശാലമായ വിപണിയിൽ, ബി‌എസ്‌ഇ മിഡ്‌ക്യാപ് സൂചിക 0.39 ശതമാനവും ബി‌എസ്‌ഇ സ്‌മോൾക്യാപ്പ് 0.43 ശതമാനവും ഇടിഞ്ഞു.


ഞ്ച് ദിവസമായി വ്യാപാര നേട്ടം പ്രകടിപ്പിച്ചിരുന്ന ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്ന് അവസാന 30 മിനിറ്റിൽ കാലിടറി. വ്യാപാരത്തിന്റെ അവസാന 30 മിനിറ്റിൽ ആഭ്യന്തര ഓഹരി വിപണി കനത്ത സമ്മർദ്ദത്തിലേക്ക് നീങ്ങി. ബി‌എസ്‌ഇ സെൻസെക്സ് 345.51 പോയിൻറ് അഥവാ 0.94 ശതമാനം ഇടിഞ്ഞ് 36,329 ലെവലിൽ അവസാനിച്ചു. ദേശീയ ഓഹരി സൂചികയായ എൻ‌എസ്‌ഇയുടെ നിഫ്റ്റി 94 പോയിൻറ് അഥവാ 0.87 ശതമാനം ഇടിഞ്ഞ് 10,706 ൽ വ്യാപാരം അവസാനിപ്പിച്ചു.

റിലയൻസ് ഇൻഡസ്ട്രീസ് (ആർ‌ഐ‌എൽ), ഇൻ‌ഫോസിസ്, ടി‌സി‌എസ്, ഐ‌സി‌ഐ‌സി‌ഐ ബാങ്ക് എന്നീ ഓഹരികൾ നഷ്ട‌ മാർജിനിലേക്ക് നീങ്ങി. ബജാജ് ഫിനാൻസാണ് (നാല് ശതമാനത്തിലധികം ഇടിവ്) സൂചികയിലെ ഏറ്റവും വലിയ തളർച്ച ഏറ്റുവാങ്ങിയത്. എന്നാൽ, സ്വകാര്യ ബാങ്കായ ഇൻഡസ് ഇൻഡ് ബാങ്ക് അഞ്ച് ശതമാനം ഉയർന്ന് നേട്ടക്കാരുടെ പട്ടികയിൽ മുന്നിൽ ഇടം പിടിച്ചു.

Latest Videos

undefined

വിശാലമായ വിപണിയിൽ, ബി‌എസ്‌ഇ മിഡ്‌ക്യാപ് സൂചിക 0.39 ശതമാനവും ബി‌എസ്‌ഇ സ്‌മോൾക്യാപ്പ് 0.43 ശതമാനവും ഇടിഞ്ഞു.

മേഖല സൂചികകളിൽ, നിഫ്റ്റി ഓട്ടോ, നിഫ്റ്റി റിയൽറ്റി എന്നിവ രണ്ട് ശതമാനവും നിഫ്റ്റി ഐടി സൂചിക 1.72 ശതമാനവും ഇടിഞ്ഞു. അതേസമയം, നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക രണ്ട് ശതമാനത്തിലധികം ഉയർന്നു.

മാറ്റമില്ലാതെ ക്രൂഡ് നിരക്ക്

ലോകത്തിന്റെ ചില ഭാഗങ്ങളിൽ പുതിയ കൊറോണ വൈറസ് കേസുകൾ കൂടുന്നത്, ദ്രുതഗതിയിലുള്ള സാമ്പത്തിക വീണ്ടെടുക്കലിനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നതായുളള ആശങ്ക മൂലം ആഗോള ഓഹരികൾ ബുധനാഴ്ച തകർച്ച ഏറ്റുവാങ്ങി. 

യൂറോപ്യൻ ഓഹരികൾ താഴ്ന്നപ്പോൾ ഏഷ്യൻ ഓഹരികൾ മികച്ച നേട്ടം കൈവരിച്ചു. ചൈനീസ് ഓഹരികൾ ഏഴ് സെഷനുകളിലേക്ക് നേട്ടം നീട്ടി, ബ്ലൂ-ചിപ്പ് സൂചിക 1.6 ശതമാനം ഉയർന്ന് 2015 ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്ക് കയറി. എം‌എസ്‌സി‌ഐയുടെ വിശാലമായ സൂചിക ഏഷ്യ-പസഫിക് ഓഹരികൾ ജപ്പാന് പുറത്ത് 0.5 ശതമാനം ഉയർന്നു. 

എസ് ആൻഡ് പി 500 ന്റെ ഇ-മിനി ഫ്യൂച്ചറുകൾ 0.1 ശതമാനം ഉയർന്നു.

ചരക്കുകളിൽ‌, എണ്ണവില സുസ്ഥിരമായി തുടരുകയാണ്, എന്നാൽ, അമേരിക്കയിലെ കൊറോണ വൈറസ് അണുബാധയിൽ ഉണ്ടായ വർദ്ധനവ് എണ്ണയുടെ ഡിമാൻഡ് വർദ്ധിക്കുന്നത് സംബന്ധിച്ച സംശയത്തിന് ഇടയാക്കിയതായി പ്രമുഖ അന്താരാഷ്‌ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 

click me!