ബ്രെൻറ് ക്രൂഡ് ഫ്യൂച്ചർ നിരക്ക് 2.01 ശതമാനം ഇടിഞ്ഞ് ബാരലിന് 41.86 ഡോളറിലെത്തി.
ആഭ്യന്തര ഇക്വിറ്റികളിലെ ബലഹീനതയും ശക്തമായ ഡോളർ സൂചികയും കാരണം യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം രണ്ടാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇന്ത്യൻ രൂപ ഡോളറിനെതിരെ 75.43 എന്ന നിലയിലാണ് ഇന്ന് ക്ലോസ് ചെയ്തത്.
ജൂലൈ ഒന്നിന് ശേഷമുളള ഏറ്റവും കുറഞ്ഞ മൂല്യമാണിത്. 75.34 ൽ വ്യാപാരത്തിലേക്ക് കടന്ന ഇന്ത്യൻ കറൻസി, ഇൻട്രാ-ഡേയിലെ ഉയർന്ന് 75.29 ലെത്തി. എന്നാൽ, പിന്നീട് സമ്മർദ്ദത്തിലേക്ക് നീങ്ങിയ ഇന്ത്യൻ യൂണിറ്റ് 75.50 എന്ന താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇന്ത്യൻ കറൻസി 5.37 ശതമാനം ഇടിഞ്ഞു.
undefined
ആറ് കറൻസികളുടെ ബാസ്ക്കറ്റിനെതിരെ ഡോളർ സൂചിക 0.1 ശതമാനം ഉയർന്ന് 96.56 ലെത്തി. ഉച്ചയ്ക്ക് 02.10 ന് ബിഎസ്‌ഇ ബെഞ്ച്മാർക്ക് സെൻസെക്സ് 781.26 പോയിൻറ് കുറഞ്ഞ് 35912.43 ലും നിഫ്റ്റി 50 1.7 ശതമാനം ഇടിഞ്ഞ് 10,622.75 ലും എത്തി.
2020 ന്റെ തുടക്കം മുതലുളള കണക്കുകൾ പ്രകാരം, വിദേശ സ്ഥാപന നിക്ഷേപകർ യഥാക്രമം 2.60 ബില്യൺ ഡോളറും 14.27 ബില്യൺ ഡോളറും ഇക്വിറ്റി, ഡെറ്റ് മാർക്കറ്റുകളിൽ വിറ്റഴിച്ചു. ആഭ്യന്തര സ്ഥാപന നിക്ഷേപകർ 86,768.33 കോടി രൂപ ഓഹരികളാണ് നിക്ഷേപിച്ചതെന്നും എക്സ്ചേഞ്ചുകളിലെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ റീട്ടെയ്ൽ പണപ്പെരുപ്പം ജൂണിൽ 6.09 ശതമാനമായി ഉയർന്നു. പ്രധാനമായും ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഭക്ഷ്യവിലക്കയറ്റം 7.87 ശതമാനമാണ്. വിദേശ നിക്ഷേപകർ ഓഹരികൾ വിറ്റഴിച്ചതും റീട്ടെയ്ൽ പണപ്പെരുപ്പം ഉയർന്നും വിനിമയ വിപണിയിൽ രൂപയുടെ സമ്മർദ്ദം വർധിക്കാനിടയാക്കി.
ബ്രെൻറ് ക്രൂഡ് ഫ്യൂച്ചർ നിരക്ക് 2.01 ശതമാനം ഇടിഞ്ഞ് ബാരലിന് 41.86 ഡോളറിലെത്തി. ഇത് രൂപയ്ക്ക് കരുത്ത് നൽകിയെങ്കിൽ സമ്മർദ്ദം മറികടക്കാൻ ഉപകരിച്ചില്ല. ക്രൂഡ് ഓയിൽ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ, ആഗോള വിലയിലുണ്ടായ ഇടിവ് രാജ്യത്തിന്റെ ഇറക്കുമതിച്ചെലവ് കുറയാനിടയാക്കും.