യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു
ഇന്ത്യൻ ഇക്വിറ്റികളും രൂപയും ഇന്ന് വിപണിയില്‍ ഇടിവ് നേരിട്ടു. ആഗോള എണ്ണവില കുതിച്ചുയർന്നതോടെയാണ് വിപണിയില്‍ വ്യാപാര സമ്മര്‍ദ്ദം കടുത്തത്. സെൻസെക്സ് 162 പോയിന്റ് ഇടിഞ്ഞ് 41,464 എന്ന നിലയിലെത്തി. നിഫ്റ്റി 0.4 ശതമാനം ഇടിഞ്ഞ് 12,226 ൽ ക്ലോസ് ചെയ്തു. ബാങ്കിംഗും ഓട്ടോ സ്റ്റോക്കുകളിലും ഉണ്ടായ സമ്മര്‍ദ്ദമാണ് ഇടിവിന് ഇടയാക്കിയത്. നിഫ്റ്റി ബാങ്കും നിഫ്റ്റി ഓട്ടോ സൂചികയും ഒരു ശതമാനം വീതം ഇടിഞ്ഞു.
ബാങ്കിംഗ് ഓഹരികളിൽ ബാങ്ക് ഓഫ് ബറോഡ, ആർബിഎൽ ബാങ്ക് എന്നിവ മൂന്ന് ശതമാനം വീതം ഇടിഞ്ഞപ്പോൾ എസ്‌ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ 1.5 ശതമാനത്തിനും രണ്ട് ശതമാനത്തിനും ഇടയിലാണ് താഴേക്ക് പോയത്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞ് 71.77 ആയി.
undefined
രൂപയുടെ ബലഹീനത ഐടി, ഫാർമ കമ്പനികളുടെ ചില ഓഹരികളിൽ വാങ്ങലുകൾക്ക് കാരണമായി. സെൻസെക്സ് 30 ല്‍ സൺ ഫാർമ, ടിസിഎസ്, എച്ച്സിഎൽ ടെക്, ഇൻഫോസിസ് എന്നിവ 1.5 ശതമാനത്തിനും രണ്ട് ശതമാനത്തിനും ഇടയിൽ ഉയർന്നു.
"പശ്ചിമേഷ്യയിൽ പിരിമുറുക്കങ്ങൾ ഉണ്ടായപ്പോൾ നിക്ഷേപകർ ജാഗ്രത പാലിച്ചു. ശക്തമായി ഡോളർ വില ഉയർന്നപ്പോൾ ഐടി, ഫാർമ ഓഹരികൾ ഉയർന്നു. വരുന്ന ദിവസങ്ങളില്‍ ക്രൂഡ് വിലകളില്‍ വലിയ ചാഞ്ചാട്ടമുണ്ടാക്കാം. ഇറാനിൽ നിന്ന് പ്രതികാര നടപടികൾ ഉണ്ടായാല്‍ ഹ്രസ്വകാല പ്രകടനത്തെ മോശമായി ബാധിച്ചേക്കാമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായർ ലൈവ് മിന്‍റിനോട് പറഞ്ഞു.
ബിഎസ്‌ഇയിൽ 1,249 ഓഹരികൾ മുന്നേറുമ്പോൾ 1,275 ഓഹരികൾ ഇടിഞ്ഞു. അമേരിക്ക ഒരു ഉയർന്ന ഇറാനിയൻ ജനറലിനെ കൊന്നുവെന്ന വാർത്തയെത്തുടർന്ന് ആഗോള എണ്ണവില ഇന്ന് നാല് ശതമാനത്തിലധികം ഉയര്‍ന്നു. ചൈന-യുഎസ് വ്യാപാര കരാർ, സെൻട്രൽ ബാങ്ക് ധനനയങ്ങൾ ലഘൂകരിക്കുക, ബ്രെക്‌സിറ്റ് ആശങ്കകൾ ലഘൂകരിക്കുക എന്നിവ കാരണം വിപണിയിലുണ്ടായ ശുഭാപ്തിവിശ്വാസം അമേരിക്കയുടെ ഇറാഖ് വ്യോമാക്രമണത്തെ തുടര്‍ന്ന് ഏഷ്യന്‍ വിപണികളില്‍ നഷ്ടമായി.