റെയില്‍വേ ഫിനാന്‍സ് കോര്‍പറേഷന്‍ കടപത്രങ്ങളിലൂടെ 1375 കോടി രൂപ സമാഹരിച്ചു

കടപത്രത്തിന് നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും 500 കോടി രൂപയുടെ കടപത്ര വിതരണത്തിന് ആറിരട്ടി അപേക്ഷകളാണ് ലഭിച്ചതെന്നും ഇതേക്കുറിച്ച് കമ്പനി വക്താവ് പറഞ്ഞു.


മുംബൈ: ഇന്ത്യന്‍ റെയില്‍വേയ്ക്ക് വേണ്ടിയുള്ള ധനസഹായ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പറേഷന്‍ (ഐആര്‍എഫ്‌സി) ആഭ്യന്തര കടപത്രങ്ങളിലൂടെ 1,375 കോടി രൂപ സമാഹരിച്ചു. ഇരുപത് വര്‍ഷ കാലാവധിയള്ള ഈ പദ്ധതിക്ക് 6.80 ശതമാനമാണ് കൂപ്പണ്‍ നിരക്ക്. സിസിഐഎല്ലിന്റെ കഴിഞ്ഞ ദിവസത്തെ ക്ലോസിം​ഗിനെക്കാൾ ഏതാണ്ട് 18 അടിസ്ഥാന പോയിന്റുകള്‍ കുറവാണ് ഈ കൂപ്പണ്‍ നിരക്ക്.

കടപത്രത്തിന് നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും 500 കോടി രൂപയുടെ കടപത്ര വിതരണത്തിന് ആറിരട്ടി അപേക്ഷകളാണ് ലഭിച്ചതെന്നും ഇതേക്കുറിച്ച് കമ്പനി വക്താവ് പറഞ്ഞു. 1,375 കോടി രൂപ കൈവശം വെക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

Latest Videos

click me!