ഇന്ന് 837 ഓഹരികൾ നേട്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ 2543 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 129 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല
മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് കനത്ത തിരിച്ചടി നേരിട്ടു. സെൻസെക്സ് 1402.74 പോയിന്റ് ഇടിഞ്ഞു. 2.58 ശതമാനമാണ് ഇടിവ്. 52931.07 പോയിന്റിലാണ് മുംബൈ സ്റ്റോക് എക്സ്ചേഞ്ച് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 366.10 പോയിന്റ് താഴ്ന്നു. 2.25 ശതമാനം ഇടിഞ്ഞ് 15879.30 പോയിന്റിലാണ് ദേശീയ ഓഹരി സൂചിക ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ന് 837 ഓഹരികൾ നേട്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ 2543 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 129 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല. മെറ്റൽ ഓഹരികൾ 2 ശതമാനം നേട്ടമുണ്ടാക്കി. ഓട്ടോ, ബാങ്ക്, ക്യാപിറ്റൽ ഗുഡ്സ്, എഫ്എംസിജി, പിഎസ്‌യു ബാങ്ക്, റിയാൽറ്റി ഓഹരികൾ രണ്ട് മുതൽ അഞ്ച് ശതമാനം വരെ ഇടിഞ്ഞു.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് ഓഹരികൾ രണ്ട് ശതമാനം നേട്ടമുണ്ടാക്കി. ഇന്റസ് ഇന്റ് ബാങ്ക് ഓഹരികൾ ഏഴര ശതമാനം താഴേക്ക് പോയി. ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, മാരുതി, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ ആറ് മുതൽ ഏഴ് ശതമാനം വരെ ഇടിഞ്ഞു. ഓയിൽ ആന്റ് നാചുറൽ ഗ്യാസ് കോർപറേഷൻ കൂടുതൽ നേട്ടമുണ്ടാക്കി. 13 ശതമാനം ഉയർന്നു. ഹിന്റാൽകോ ആറ് ശതമാനവും കോൾ ഇന്ത്യ നാല് ശതമാനവും ഭാരതി എയർടെൽ ഒരു ശതമാനവും നേട്ടമുണ്ടാക്കി.