നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി, ഹിന്ദുസ്ഥാൻ യൂണിലിവർ ഓഹരികൾ ഉയർന്നു

By Web Team  |  First Published May 8, 2020, 4:11 PM IST

ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ഓഹരികൾ നാല് ശതമാനത്തിലധികം ഉയർന്നു. 


മുംബൈ: ഇന്ത്യൻ ഓഹരികൾ ഓപ്പണിംഗ് നേട്ടം കൈവരിക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും, ആഴ്ചയിലെ അവസാന വ്യാപാര ദിനം വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. ഏഷ്യൻ ഇക്വിറ്റികളിൽ വർദ്ധനവ് രേഖപ്പെടുത്തി. റിലയൻസ് ഇൻഡസ്ട്രീസ് ഇന്ന് വീണ്ടും ഓഹരി വിൽപ്പനയിലൂടെ നേട്ടം കൈവരിച്ചു.

32,088.51 പോയിന്റിലെ ദിവസത്തെ ഉയർന്ന നിലയിലേക്ക് വിപണി ഇടയ്ക്ക് എത്തിയെങ്കിലും പിന്നീട് ഇടിഞ്ഞു. എന്നാൽ, അവസാന മണിക്കൂറുകളിൽ സെൻസെക്സ് 199 പോയിൻറ് അഥവാ 0.6 ശതമാനം ഉയർന്ന് 31,642.70 എന്ന നിലയിലെത്തി. നിഫ്റ്റി 52 പോയിൻറ് അഥവാ 0.57 ശതമാനം ഉയർന്ന് 9,251.50 ൽ ക്ലോസ് ചെയ്തു.

Latest Videos

ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ഓഹരികൾ നാല് ശതമാനത്തിലധികം ഉയർന്നു. സൺ ഫാർമ, നെസ്‌ലെ ഇന്ത്യ, ടെക് മഹീന്ദ്ര എന്നിവ നേട്ടത്തിൽ രണ്ടാം സ്ഥാനത്താണ്. എൻ‌ടി‌പി‌സി, ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ 30 ഓഹരികളുള്ള ബാരോമീറ്ററിലെ മുൻ‌നിരക്കാരാണ്.

click me!