ചില്ലറ പണപ്പെരുപ്പം കുറഞ്ഞു; മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽ

By Web Team  |  First Published Nov 15, 2022, 12:58 PM IST

രാജ്യത്തെ ചില്ലറ പണപ്പെരുപ്പം കുറഞ്ഞു. പഴം, പച്ചക്കറി, എണ്ണ വിലകൾ കുറഞ്ഞത് ചില്ലറ പണപ്പെരുപ്പത്തെ കുറച്ചു


ദില്ലി: ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം (ചില്ലറ വിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം) ഒക്ടോബറിൽ 6.77 ശതമാനമായി കുറഞ്ഞു. സെപ്തംബറിൽ രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം  7.41  ശതമാനമായിരുന്നു. മൂന്ന് മാസത്തെ താഴ്ന്ന നിലയിലാണ്  റീട്ടെയിൽ പണപ്പെരുപ്പമെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 

അതേസമയം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർജിന് മുകളിലാണ് ഇത്തവണയും റീടൈൽ പണപ്പെരുപ്പം ഉള്ളത്. തുടർച്ചയായ പത്താം തവണയാണ് ആർബിഐയുടെ പരിധിക്ക് മുകളിലേക്ക് പണപ്പെരുപ്പം ഉയരുന്നത്. രണ്ട് മുതൽ ആറ് ശതമാനമാണ് ആർബിഐയുടെ പരിധി. 

Latest Videos

undefined

ഭക്ഷ്യവിലകയറ്റം കുറഞ്ഞതാണ് പണപ്പെരുപ്പം കുറയാനുള്ള പ്രധാന കാരണം. കഴിഞ്ഞ മാസം രാജ്യത്തെ ഭക്ഷ്യവിലക്കയറ്റം 8.60  ശതമാനം ആയിരുന്നു. ഒക്ടോബറിൽ ഇത് 7.01 ശതമാനമായി കുറഞ്ഞു. അതേമയം കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇത്  4.48 ശതമാനമായിരുന്നു. പഴങ്ങളുടെയും എണ്ണകളുടെയും വിലയിൽ തുടർച്ചയായി ഉണ്ടായ ഇടിവാണി ഭക്ഷ്യ വിലക്കയറ്റം പിടിച്ച് നിർത്തിയത്. പച്ചക്കറികളുടെ ഉത്പാദനത്തിൽ മഴ വില്ലനായിരുന്നെങ്കിലും വില കൂടാതെ നിന്നു. 

അതേസമയം ഒക്ടോബറിൽ സിപിഐ പണപ്പെരുപ്പം എംപിസിയുടെ ടോളറൻസ് ബന്ദിന് മുകളിൽ നിൽക്കുന്നതിനാൽ തന്നെ ഡിസംബറിൽ എംപിസിയുടെ യോഗത്തിൽ നിരക്ക് വർധന ഉണ്ടാകുമെന്നുള്ളത് ഉറപ്പാണ് എന്നിരുന്നാലും, പണപ്പെരുപ്പം കുറഞ്ഞതിനാൽ കുത്തനെ യുള്ള വർദ്ധനവ് ഉണ്ടാകില്ലെന്ന് ആശ്വസിക്കാം 

ഇന്ത്യയുടെ  മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും കുറഞ്ഞിട്ടുണ്ട്. 2021 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തവില പണപ്പെരുപ്പം സെപ്റ്റംബറിലെ 10.70 ശതമാനത്തിൽ നിന്ന് ഒക്ടോബറിൽ 8.39 ശതമാനമായി കുറഞ്ഞു. 

click me!