കൊവിഡ് പ്രതിസന്ധികൾ ശക്തമായിരുന്നിട്ടും ഇന്ത്യയ്ക്ക് വൻ നിക്ഷേപം ആകർഷിക്കാൻ കഴിഞ്ഞു: അമിതാഭ് കാന്ത്

By Web Team  |  First Published Aug 8, 2020, 5:53 PM IST

"ഇന്ത്യ വലിയ തോതിൽ നിക്ഷേപം ആകർഷിക്കുന്നത് തുടരുകയാണ്. കൊറോണക്കാലത്ത് തന്നെ ഇന്ത്യ 22 ബില്ല്യൺ മൂല്യമുള്ള നേരിട്ടുള്ള നിക്ഷേപം ഇന്ത്യയിലേക്ക് ആകർഷിച്ചു. ഇതിൽ 98 ശതമാനവും ഓട്ടോമാറ്റിക് റൂട്ടിലൂടെയാണ് വരുന്നത്, ”കാന്ത് പറഞ്ഞു. 


മുംബൈ: കൊവിഡ് -19 പകർച്ചവ്യാധി പ്രതിസന്ധി സൃഷ്‌ടിച്ചി‌ട്ടും സാമ്പത്തിക മാന്ദ്യമുണ്ടായിട്ടും എഫ്ഡിഐയിലൂടെ ഇന്ത്യ വൻ നിക്ഷേപം ആകർഷിച്ചുവെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. 

പകർച്ചവ്യാധി സമയത്ത് മാത്രം 22 ബില്യൺ ഡോളർ വിലമതിക്കുന്ന നിക്ഷേപം ഇന്ത്യയ്ക്ക് ലഭിച്ചുവെന്ന് അദ്ദേഹം കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സിഐഐ) ഇന്ത്യ @ 75 വെർച്വൽ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുടെ എഫ്ഡിഐ ഭരണക്രമത്തെ കാന്ത് പ്രശംസിച്ചു.

Latest Videos

"എഫ്ഡിഐയെ സംബന്ധിച്ച നമ്മുടെ ഭരണക്രമം വളരെ ഉദാരമാണ്. ഇന്ത്യ വലിയ തോതിൽ നിക്ഷേപം ആകർഷിക്കുന്നത് തുടരുകയാണ്. കൊറോണക്കാലത്ത് തന്നെ ഇന്ത്യ 22 ബില്ല്യൺ മൂല്യമുള്ള നേരിട്ടുള്ള നിക്ഷേപം രാജ്യത്തേക്ക് ആകർഷിച്ചു. ഇതിൽ 98 ശതമാനവും ഓട്ടോമാറ്റിക് റൂട്ടിലൂടെയാണ് വരുന്നത്, ”കാന്ത് പറഞ്ഞു. 

click me!