റഷ്യക്കെതിരെ യുക്രൈനെ പിന്തുണച്ച് നാറ്റോയോ അമേരിക്കയോ സൈനിക നീക്കം നടത്താത്തതാണ് ഓഹരി വിപണിയെയും സ്വർണവിലയെയും സ്വാധീനിച്ചത്.
തിരുവനന്തപുരം : ലോകം യുദ്ധത്തിന്റെ ആശങ്കയിൽ നിൽക്കേ സംസ്ഥാനത്ത് സ്വർണ്ണവില (Gold price) തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. റഷ്യക്കെതിരെ യുക്രൈനെ പിന്തുണച്ച് നാറ്റോയോ അമേരിക്കയോ സൈനിക നീക്കം നടത്താത്തതാണ് ഓഹരി വിപണിയെയും സ്വർണവിലയെയും സ്വാധീനിച്ചത്.
ഇന്നലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4685 രൂപയായിരുന്നു വില. ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 4635 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 37480 രൂപയായിരുന്നു ഇന്നലത്തെ വില. ഇന്നത്തെ വില 37080 രൂപ. 18 ക്യാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞു. 3830 രൂപയാണ് ഇന്നത്തെ വില. ഹോൾമാർക്ക് വെള്ളി വില ഗ്രാമിന് 100 രൂപയായി തുടരുകയാണ്. വെള്ളി ഗ്രാമിന് 70 രൂപയാണ് വില.