തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണവിലയിൽ വർധന

By Web Team  |  First Published Oct 15, 2021, 12:53 PM IST

ഒക്ടോബർ 12 നും 13 നും ഒരേ വിലയായിരുന്നെങ്കിലും ഒക്ടോബർ 15 ആയപ്പോഴേക്കും പത്ത് ഗ്രാം 22 കാരറ്റ് സ്വർണത്തിന് 650 രൂപാ വർധിച്ചിട്ടുണ്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് (Kerala) സ്വർണവിലയിൽ (Gold Price) ഇന്നും വർധന രേഖപ്പെടുത്തി. പവന് 80 രൂപയാണ് കൂടിയത്. 35840 രൂപയാണ് ഇന്ന് പവന്റെ വില. ഗ്രാമിന് വർധിച്ചത് 10 രൂപയാണ്. ഗ്രാമിന് 4480 രൂപ നിരക്കിലാണ് ഇന്ന് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. ഇത് തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്.

ഒക്ടോബർ 12 നും 13 നും ഒരേ വിലയായിരുന്നെങ്കിലും ഒക്ടോബർ 15 ആയപ്പോഴേക്കും പത്ത് ഗ്രാം 22 കാരറ്റ് സ്വർണത്തിന് 650 രൂപാ വർധിച്ചിട്ടുണ്ട്. ഡോളറിനെതിരെ വിലയുടെ മൂല്യം ഇടിഞ്ഞതും വില വർധിക്കാൻ കാരണമായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് കൂടുതൽ ആവശ്യക്കാരുണ്ടായതാണ് വില ഉയരാൻ മറ്റൊരു കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം താഴേക്ക് പോവുകയാണെങ്കിൽ വിലയിൽ വരും ദിവസങ്ങളിലും വർധനയുണ്ടാകും. രൂപ നില മെച്ചപ്പെടുത്തുകയാണെങ്കിൽ സ്വർണവിലയും കുറയും.

Latest Videos

undefined

രാജ്യത്ത് സ്വർണത്തിന് ഏറ്റവും വില കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതേസമയം ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്നവരുടെ എണ്ണവും കേരളത്തിൽ കൂടുതലാണ്. സംസ്ഥാനത്ത് വ്യത്യസ്ത വില ഈടാക്കുന്ന ആഭരണശാലകളുള്ളതിനാൽ സ്വർണം വാങ്ങും മുൻപ് തന്നെ ആവശ്യക്കാർ വില ചോദിച്ച് ഉറപ്പാക്കണം.

സ്വർണം വാങ്ങുന്നവർ അവ ഹാൾമാർക് സ്വർണമാണോയെന്ന് പരിശോധിച്ച് ഉറപ്പാക്കണം. ഹാൾമാർക്കുള്ള സ്വർണത്തിന് പരിശുദ്ധിയും ഉറപ്പായിരിക്കും. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സ് 1793.90 ഡോളര്‍ നിലവാരത്തിലാണ്. ഇന്ത്യയിലെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 47894 ലാണ്. 

click me!