ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസിന്റെ ഐപിഒ ജൂലൈ 27 ന്

By Web Team  |  First Published Jul 21, 2021, 7:36 PM IST

ഇഷ്യു വിലയുടെ അപ്പർ ബാൻഡിൽ കമ്പനി ഏകദേശം 1513.60 കോടി രൂപ സമാഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 


മുംബൈ: ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസ് ലിമിറ്റിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) ജൂലൈ 27 ന് ആരംഭിച്ച് ജൂലൈ 29 ന് അവസാനിക്കും.

ഓഫറിന്റെ പ്രൈസ് ബാന്‍ഡ് ഇക്വിറ്റി ഷെയറിന് 695 മുതല്‍ 720 രൂപ വരെയായാണ് നിശ്ചയിച്ചിട്ടുളളത്. കുറഞ്ഞത് 20 ഇക്വിറ്റി ഷെയറുകള്‍ക്കും അതിനുശേഷം 20 ഇക്വിറ്റി ഷെയറുകളുടെ ഗുണിതങ്ങള്‍ക്കുമായി അപേക്ഷിക്കാം.

Latest Videos

undefined

1060 കോടി രൂപയുടെ പുതിയ ഓഹരികളും ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ 6.30 ദശലക്ഷം ഓഹരികളുടെ ഓഫർ ഫോർ സെയിലും ഉൾപ്പെട്ടതാണ് ഐപിഒ. ഇഷ്യു വിലയുടെ അപ്പർ ബാൻഡിൽ കമ്പനി ഏകദേശം 1513.60 കോടി രൂപ സമാഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!