വിദേശ നിക്ഷേപം വന്‍തോതില്‍ പുറത്തേക്ക് പോകുന്നു: കാരണങ്ങളായി യുഎസ് -ചൈന വ്യാപാര യുദ്ധവും പൊതുതെരഞ്ഞെടുപ്പും

By Web Team  |  First Published May 19, 2019, 4:30 PM IST

കഴിഞ്ഞ മൂന്ന് മാസമായി നിക്ഷേപത്തില്‍ വന്‍ വളര്‍ച്ച പ്രകടിപ്പിച്ചതിന് ശേഷമാണ് വിദേശ പ്രോട്ട്ഫോളിയോ നിക്ഷേപത്തില്‍ (എഫ്പിഐ) ഇടിവ് നേരിട്ടത്. 


മുംബൈ: മെയ് 17 വരെയുളള കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്ന് 6,399 കോടി രൂപ പുറത്തേക്ക് പോയി. പ്രധാനമായും പൊതുതെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച ആശങ്കകളും അമേരിക്ക -ചൈന വ്യാപാര യുദ്ധവുമാണ് ഇന്ത്യന്‍ മൂലധന വിപണിയെ പ്രതികൂലമായി ബാധിച്ചത്.

കഴിഞ്ഞ മൂന്ന് മാസമായി നിക്ഷേപത്തില്‍ വന്‍ വളര്‍ച്ച പ്രകടിപ്പിച്ചതിന് ശേഷമാണ് വിദേശ പ്രോട്ട്ഫോളിയോ നിക്ഷേപത്തില്‍ (എഫ്പിഐ) ഇടിവ് നേരിട്ടത്. വിദേശ നിക്ഷേപത്തില്‍ ഫ്രെബ്രുവരി മാസത്തില്‍ 11,182 കോടി രൂപയുടെ വര്‍ധനയാണുണ്ടായത്. മാര്‍ച്ചില്‍ 45,981 കോടി രൂപയാണ് ഇന്ത്യന്‍ മൂലധന വിപണിയിലെത്തിയത്. ഏപ്രിലില്‍ 16,093 കോടി രൂപയാണ് ഇന്ത്യയില്‍ എഫ്പിഐ നിക്ഷേപമായി എത്തിയത്.  

Latest Videos

ഇക്വിറ്റികളില്‍ നിന്ന് 4,786.38 കോടി രൂപയും ഡെബ്റ്റ് മാര്‍ക്കറ്റില്‍ നിന്ന് 1,612.62 കോടി രൂപയും അടക്കം 6,399 കോടി രൂപയാണ് എഫ്പിഐകള്‍ പിന്‍വലിച്ചത്.  

click me!