13,494 കോടി രൂപ ഡെറ്റ് വിപണിയിൽ ഓഗസ്റ്റ് രണ്ടിനും ഓഗസ്റ്റ് 27 നും ഇടയിൽ നിക്ഷേപിച്ചു.
മുംബൈ: ഓഗസ്റ്റിൽ വിദേശ നിക്ഷേപകർ 14,500 കോടി രൂപ ഇന്ത്യൻ മൂലധന വിപണികളിലേക്ക് നിക്ഷേപിച്ചു.
ഡിപോസിറ്ററി ഡാറ്റ അനുസരിച്ച്, വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ അല്ലെങ്കിൽ എഫ്പിഐകൾ 986 കോടി രൂപ വിലമതിക്കുന്ന ഇക്വിറ്റികൾ വാങ്ങി. 13,494 കോടി രൂപ ഡെറ്റ് വിപണിയിൽ ഓഗസ്റ്റ് രണ്ടിനും ഓഗസ്റ്റ് 27 നും ഇടയിൽ നിക്ഷേപിച്ചു. ഇതോടെ ഓഗസ്റ്റിൽ ഇതുവരെയുളള ഇന്ത്യൻ മൂലധന വിപണികളിലേക്കുളള മൊത്തം നിക്ഷേപം വരവ് 14,480 കോടി രൂപയായി.
undefined
രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെട്ടതിന്റെയും കൊവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകൾ വിപണിയെ സ്വാധീനിച്ചതിന്റെ ലക്ഷണമാണ് നിക്ഷേപ വർധനയെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. മുൻ മാസങ്ങളെക്കാൾ ഉയർന്ന നിക്ഷേപ വരവാണ് ഓഗസ്റ്റിൽ വിപണിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona