ജൂൺ 1-11 കാലയളവിൽ വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ (എഫ്പിഐ) 15,520 കോടി രൂപ ഇക്വിറ്റികളിൽ നിക്ഷേപിച്ചതായി ഡിപോസിറ്ററികളുടെ ഡാറ്റ വ്യക്തമാക്കുന്നു.
മുംബൈ: കൊവിഡ് -19 പകർച്ചവ്യാധി കേസുകൾ കുറയുകയും സമ്പദ് വ്യവസ്ഥ കൂടുതൽ സജീവമായേക്കുമെന്ന പ്രതീക്ഷയും നിക്ഷേപ അനുകൂല വികാരം മെച്ചപ്പെടുത്തിയതിനാൽ വിദേശ നിക്ഷേപ വരവിൽ വർധന റിപ്പോർട്ട് ചെയ്തു. ജൂണിൽ ഇതുവരെയുളള ആകെ എഫ്പിഐ നിക്ഷേപ വരവ് 13,424 കോടി രൂപയാണ്.
ജൂൺ 1-11 കാലയളവിൽ വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ (എഫ്പിഐ) 15,520 കോടി രൂപ ഇക്വിറ്റികളിൽ നിക്ഷേപിച്ചതായി ഡിപോസിറ്ററികളുടെ ഡാറ്റ വ്യക്തമാക്കുന്നു.
undefined
“കഴിഞ്ഞ രണ്ടാഴ്ചയായി ശക്തമായ നിക്ഷേപ വരവ് ദൃശ്യമാണ്. രാജ്യത്ത് സ്ഥിരമായി കുറയുന്ന കൊറോണ വൈറസ് കേസുകളും സമ്പദ് വ്യവസ്ഥയുടെ അൺലോക്ക് പ്രവർത്തനങ്ങൾ വേഗത്തിൽ സാധ്യമാകുമെന്ന പ്രതീക്ഷയുമാണ് നിക്ഷേപകരുടെ വികാരം അനുകൂലമാകാനുളള കാരണം,” മോർണിംഗ്സ്റ്റാർ ഇന്ത്യ ഗവേഷണ വിഭാഗം അസോസിയേറ്റ് ഡയറക്ടർ-മാനേജർ ഹിമാൻഷു ശ്രീവാസ്തവ ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.
അതേസമയം, അവലോകന കാലയളവിൽ എഫ്പിഐകൾ 2,096 കോടി രൂപ ഡെറ്റ് വിഭാഗത്തിൽ നിന്ന് പിൻവലിച്ചു. മൊത്തം എഫ്പിഐ നിക്ഷേപ വരവ് 13,424 കോടി രൂപയാണ്.
മെയ് മാസത്തിൽ 2,666 കോടി രൂപയും ഏപ്രിലിൽ 9,435 കോടി രൂപയും വിപണിയിൽ നിന്നും പുറത്തേക്ക് പോയതിന് പിന്നാലെയാണ് ജൂണിലെ ഈ മുന്നേറ്റം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona