2021-ല്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണി മൂല്യം 9,62,322 കോടിയായിരുന്നു എങ്കില്‍ ഡിസംബര്‍ 15-നുള്ള കണക്ക് പ്രകാരം അതു 18,64,579 കോടിയായി കുതിച്ചുയര്‍ന്നിട്ടുണ്ട്.
മുംബൈ: അസൂയാവഹമായ നേട്ടം കരസ്ഥമാക്കിയാണ് ഗൗതം അദാനി ഗ്രൂപ്പ് ഓഹരികള്‍ 2022 വര്‍ഷത്തോട് വിടപറയുന്നത്. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഏഴില്‍ നാലു അദാനി ഗ്രൂപ്പ് ഓഹരികള്‍, ഈവര്‍ഷം 100 ശതമാനത്തിലധികം നേട്ടത്തോടെ മള്‍ട്ടിബാഗര്‍ പദവിയും കരസ്ഥമാക്കി. 18 മുതല്‍ 200 ശതമാനത്തോളം നേട്ടമാണ് അദാനി ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. 2021-ല്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണി മൂല്യം 9,62,322 കോടിയായിരുന്നു എങ്കില്‍ ഡിസംബര്‍ 15-നുള്ള കണക്ക് പ്രകാരം അതു 18,64,579 കോടിയായി കുതിച്ചുയര്‍ന്നിട്ടുണ്ട്. ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ അദാനി ഗ്രൂപ്പ് ഓഹരികളുടെ പ്രകടനം താഴെ ചേര്‍ക്കുന്നു.
അദാനി പവര്‍: 209% നേട്ടം
undefined
2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ അദാനി പവര്‍ ഓഹരിയില്‍ 209 ശതമാനം കുതിപ്പ് രേഖപ്പെടുത്തി. ഒരു വര്‍ഷ കാലയളവിനിടെ ഓഹരിയിലെ ഉയര്‍ന്ന വില 433 രൂപയാണ്. കഴിഞ്ഞ ദിവസം 308 രൂപയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. നിലവില്‍ അദാനി പവറിന്റെ വിപണി മൂല്യം 1,18,755 കോടിയാണ്.
അദാനി വില്‍മര്‍: 140% നേട്ടം
ഈവര്‍ഷം ഇതുവരെയായി അദാനി വില്‍മര്‍ ഓഹരിയില്‍ 140 ശതമാനം നേട്ടം കുറിച്ചു. ഒരു വര്‍ഷ കാലയളവിനിടെയുള്ള ഈ ഓഹരിയുടെ ഉയര്‍ന്ന വില 878 രൂപയാണ്. വെള്ളിയാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ 636 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. നിലവില്‍ അദാനി വില്‍മറിന്റെ വിപണി മൂല്യം 82,692 കോടിയാണ്.
അദാനി എന്റര്‍പ്രൈസസ്: 133% നേട്ടം
ഈവര്‍ഷം ഇതുവരെയായി അദാനി എന്റര്‍പ്രൈസസ് ഓഹരിയില്‍ 133 ശതമാനം നേട്ടം കുറിച്ചു. ഒരു വര്‍ഷ കാലയളവിനിടെയുള്ള ഈ ഓഹരിയുടെ ഉയര്‍ന്ന വില 4,098 രൂപയാണ്. വെള്ളിയാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ 3,981 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. നിലവില്‍ അദാനി എന്റര്‍പ്രൈസസിന്റെ വിപണി മൂല്യം 4,53,811 കോടിയാണ്.
അദാനി ടോട്ടല്‍ ഗ്യാസ്: 108% നേട്ടം
2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ അദാനി ടോട്ടല്‍ ഗ്യാസ് ഓഹരിയില്‍ 108 ശതമാനം കുതിപ്പ് രേഖപ്പെടുത്തി. ഒരു വര്‍ഷ കാലയളവിനിടെ ഓഹരിയിലെ ഉയര്‍ന്ന വില 3,910 രൂപയാണ്. കഴിഞ്ഞ ദിവസം 3,585 രൂപയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. നിലവില്‍ അദാനി ടോട്ടല്‍ ഗ്യാസിന്റെ വിപണി മൂല്യം 3,94,259 കോടിയാണ്.
അദാനി ഗ്രീന്‍ എനര്‍ജി: 54% നേട്ടം
ഈവര്‍ഷം ഇതുവരെയായി അദാനി ഗ്രീന്‍ എനര്‍ജി ഓഹരിയില്‍ 54 ശതമാനം നേട്ടം കുറിച്ചു. ഒരു വര്‍ഷ കാലയളവിനിടെയുള്ള ഈ ഓഹരിയുടെ ഉയര്‍ന്ന വില 3,048 രൂപയാണ്. വെള്ളിയാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ 2,044 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. നിലവില്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ വിപണി മൂല്യം 3,23,815 കോടിയാണ്.
അദാനി ട്രാന്‍സ്മിഷന്‍: 52% നേട്ടം
2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ അദാനി ട്രാന്‍സ്മിഷന്‍ ഓഹരിയില്‍ 52 ശതമാനം കുതിപ്പ് രേഖപ്പെടുത്തി. ഒരു വര്‍ഷ കാലയളവിനിടെ ഓഹരിയിലെ ഉയര്‍ന്ന വില 4,238 രൂപയാണ്. കഴിഞ്ഞ ദിവസം 2,643 രൂപയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. നിലവില്‍ അദാനി ട്രാന്‍സ്മിഷന്റെ വിപണി മൂല്യം 2,94,880 കോടിയാണ്.
അദാനി പോര്‍ട്ട്സ് & സെസ്: 18% നേട്ടം
ഈവര്‍ഷം ഇതുവരെയായി അദാനി പോര്‍ട്ട്സ് & സെസ് ഓഹരിയില്‍ 18 ശതമാനം നേട്ടം കുറിച്ചു. ഒരു വര്‍ഷ കാലയളവിനിടെയുള്ള ഈ ഓഹരിയുടെ ഉയര്‍ന്ന വില 988 രൂപയാണ്. വെള്ളിയാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ 860 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. നിലവില്‍ അദാനി പോര്‍ട്ട്സ് & സെസ് വിപണി മൂല്യം 1,85,869 കോടിയാണ്.
വിരമിക്കാനായോ? പ്രതിമാസം 1.25 ലക്ഷം രൂപ പെന്‍ഷന്‍ കിട്ടാന്‍ ഇക്കാര്യങ്ങൾ അറിയൂ
പൊങ്ങിപ്പറക്കുന്ന ഈ 27 ഓഹരികള്‍ക്കും പിന്നില്‍ ഒരേ കാരണം; 2023-ല്‍ ആരൊക്കെ തിളങ്ങും?