വിദേശ പ്രോട്ട്ഫോളിയോ നിക്ഷേപകരില്‍ നിന്ന് 13,308.78 കോടി രൂപ വിപണിയിലേക്ക് ഒഴുകിയപ്പോള്‍, ഇക്വിറ്റി നിക്ഷേപം വഴി 2,212.08 കോടി രൂപയും വിപണിയിലെത്തി.
ദില്ലി: ഇന്ത്യന്‍ മൂലധന വിപണിയിലേക്കുളള വിദേശ നിക്ഷേപ വരവില്‍ ഉണര്‍വ്. ഏപ്രില്‍ ഒന്ന് മുതല്‍ 12 വരെയുളള ദിവസങ്ങളില്‍ 11,096 കോടി രൂപയാണ് വിദേശ നിക്ഷേപ ഇനത്തില്‍ മൂലധന വിപണിയിലെത്തിയത്. ചൈന -യുഎസ് വ്യാപാര തകര്‍ക്കത്തിലുണ്ടായ അയവ് ഉള്‍പ്പടെയുളള നിരവധി ആഭ്യന്തര- അന്താരാഷ്ട്ര വിഷയങ്ങളാണ് വിപണിയിലേക്കുളള നിക്ഷേപ വരവിനെ ഗുണപരമായി സ്വാധീനിച്ചത്.
വിദേശ പ്രോട്ട്ഫോളിയോ നിക്ഷേപകരില്‍ നിന്ന് 13,308.78 കോടി രൂപ വിപണിയിലേക്ക് ഒഴുകിയപ്പോള്‍, ഇക്വിറ്റി നിക്ഷേപം വഴി 2,212.08 കോടി രൂപയും വിപണിയിലെത്തി. രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന മാസത്തിലുണ്ടായ നിക്ഷേപ വളര്‍ച്ച ഓഹരി വിപണിക്ക് ആത്മവിശ്വാസം നല്‍കുന്നതാണെന്ന് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.
2019 ഫെബ്രുവരി മാസത്തിലെ ആദ്യ പതിനഞ്ച് ദിവസം കൊണ്ട് വിപണിയിലെത്തിയത് 5,322 കോടി രൂപ മാത്രമായിരുന്നു.