ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ഓഹരി വാങ്ങണോ?, ഇന്ത്യക്കാര്‍ക്ക് കാത്തിരിക്കേണ്ടി വരും

By Web Team  |  First Published Jun 25, 2019, 10:49 AM IST

അമേരിക്കന്‍ വിപണിയില്‍ ഐപിഒ നടത്താനാണ് ഫ്ലിപ്പ്കാര്‍ട്ട് ആലോചിക്കുന്നത്. ഐപിഒ നടത്തുന്നതിന്‍റെ മുന്നോടിയായി പ്രവര്‍ത്തനങ്ങളെല്ലാം നിയമവിധേയമാക്കാനും അടുത്ത രണ്ട് വര്‍ഷങ്ങളിലെ ലാഭക്ഷമത വന്‍തോതില്‍ ഉയര്‍ത്തണമെന്നും കല്യാണ്‍ കൃഷ്ണമൂര്‍ത്തി വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 


തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫ്ലിപ്പ്കാര്‍ട്ട് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കിറങ്ങുന്നു (ഐപിഒ). 2022 ല്‍ ഐപിഒ ഉണ്ടാകുമെന്നാണ് ഗ്രൂപ്പ് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി കമ്പനിയിലെ ഉന്നത ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുകയാണ് ഫ്ലിപ്പ്കാര്‍ട്ട്. 

അമേരിക്കന്‍ വിപണിയില്‍ ഐപിഒ നടത്താനാണ് ഫ്ലിപ്പ്കാര്‍ട്ട് ആലോചിക്കുന്നത്. ഐപിഒ നടത്തുന്നതിന്‍റെ മുന്നോടിയായി പ്രവര്‍ത്തനങ്ങളെല്ലാം നിയമവിധേയമാക്കാനും അടുത്ത രണ്ട് വര്‍ഷങ്ങളിലെ ലാഭക്ഷമത വന്‍തോതില്‍ ഉയര്‍ത്തണമെന്നും കല്യാണ്‍ കൃഷ്ണമൂര്‍ത്തി വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയില്‍ ഇന്ത്യയിലും ലിസ്റ്റ് ചെയ്യാന്‍ കമ്പനിക്ക് ആലോചനയുണ്ട്. 

Latest Videos

ഫ്ലിപ്പ്കാര്‍ട്ടിന്‍റെ 77 ശതമാനം ഓഹരികളും നിലവില്‍ അമേരിക്കന്‍ റീട്ടെയില്‍ ഭീമന്‍ വാള്‍മാര്‍ട്ടിന്‍റെ കൈവശമാണ്. 

click me!