തുടര്‍ച്ചയായ നേട്ടങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് ഫ്ലാറ്റ് ട്രേഡിംഗ്

By Web Team  |  First Published May 29, 2019, 12:34 PM IST

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 32 പോയിന്‍റ് താഴ്ന്ന് (0.08 ശതമാനം) 39,717 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. 


മുംബൈ: തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് ഫ്ലാറ്റ് ട്രേഡിംഗിലാണ്. കനത്ത വില്‍പ്പന സമ്മര്‍ദ്ദമാണ് ഇന്ന് വിപണിയില്‍ ദൃശ്യമാകുന്നത്. ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി, എച്ച്ഡിഎഫ്സി ഓഹരികള്‍ നല്ല പ്രകടനം കാഴ്ചവച്ചു. ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എല്‍ ആന്‍ഡ് ടി, മാരുതി സുസുക്കി തുടങ്ങിയ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി. 

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 32 പോയിന്‍റ് താഴ്ന്ന് (0.08 ശതമാനം) 39,717 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 50 12 പോയിന്‍റ് ഇടിവ് (0.1 ശതമാനം) രേഖപ്പെടുത്തി 11,916 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. 

Latest Videos

click me!