എക്സിറ്റ് പോള്‍ പ്രവചനം: രണ്ടാം ദിനത്തിലും 'സ്മാര്‍ട്ടായി' ഇന്ത്യന്‍ ഓഹരി വിപണി

By Web Team  |  First Published May 21, 2019, 12:04 PM IST

ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും മുന്നേറ്റം പ്രകടമാണ്. ഇന്നലെ വ്യാപാരം അവസാനിച്ചതില്‍ നിന്ന് 55.3 പോയിന്‍റ് ഉയര്‍ന്ന് 11,883.55 എന്ന റെക്കോര്‍ഡ് നിലവാരത്തിലേക്ക് ദേശീയ ഓഹരി സൂചിക കുതിച്ചുകയറി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ സെന്‍സെക്സില്‍ വന്‍ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. 


മുംബൈ: എക്സിറ്റ് പോളുകള്‍ നരേന്ദ്ര മോദി സര്‍ക്കാരിന് ഭരണതുടര്‍ച്ചയുണ്ടാകുമെന്ന് പ്രവചിച്ചതിന് പിന്നാലെ വന്‍ കുതിപ്പ് നടത്തിയ ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരത്തിന്‍റെ രണ്ടാം ദിനത്തിലും മുന്നേറ്റം തുടരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 219.06 പോയിന്‍റ് ഉയര്‍ന്ന് 39,571.73 ലെത്തി. 

ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും മുന്നേറ്റം പ്രകടമാണ്. ഇന്നലെ വ്യാപാരം അവസാനിച്ചതില്‍ നിന്ന് 55.3 പോയിന്‍റ് ഉയര്‍ന്ന് 11,883.55 എന്ന റെക്കോര്‍ഡ് നിലവാരത്തിലേക്ക് ദേശീയ ഓഹരി സൂചിക കുതിച്ചുകയറി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ സെന്‍സെക്സില്‍ വന്‍ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. ഡോ. റെഡ്ഡിസ് ലബോര്‍ട്ടറീസ്, ഭാരത് ഇന്‍ഫ്രാടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, യുപിഎല്‍, സിപ്ല, തുടങ്ങിയ ഓഹരികള്‍ 2.02 ശതമാനം മുതല്‍ 3.77 ശതമാനം വരെ നേട്ടമുണ്ടാക്കി. 

Latest Videos

undefined

എന്നാല്‍, ഓഹരി വിപണിയിലെ ഈ കുതിപ്പ് അധികകാലം നീണ്ടു നില്‍ക്കില്ലെന്നാണ് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നത്. വ്യാഴാഴ്ച വോട്ടെണ്ണലിന് ശേഷം പുറത്തുവരുന്ന ഫലം എക്സിറ്റ് പോളിന് വിപരീതമായാല്‍ സാഹചര്യങ്ങളില്‍ വലിയ മാറ്റമുണ്ടായേക്കുമെന്നാണ് നിരീക്ഷകര്‍ കണക്കാക്കുന്നത്. 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!