ഈസി ട്രിപ്പ് പ്ലാനേഴ്‌സ് ഐപിഒ മാര്‍ച്ച് എട്ടിന് ആരംഭിക്കും

By Web Team  |  First Published Mar 4, 2021, 7:25 PM IST

കുറഞ്ഞത് 80 ഓഹരികള്‍ക്ക് അപേക്ഷിക്കണം. ഓഹരികള്‍ എന്‍എസ്ഇ, ബിഎസ്ഇ എന്നീ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റു ചെയ്യും.


മുംബൈ:  രാജ്യത്തെ  പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ എജന്‍സികളിലൊന്നായ ഈസി ട്രിപ്പ് പ്‌ളാനേഴ്‌സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) മാര്‍ച്ച് എട്ടിന് ആരംഭിച്ച് 10-ന് അവസാനിക്കും. രണ്ടു രൂപ മുഖലവിലയുള്ള ഓഹരിയുടെ പ്രൈസ് ബാന്‍ഡ് 186-187 രൂപയാണ്. 

കുറഞ്ഞത് 80 ഓഹരികള്‍ക്ക് അപേക്ഷിക്കണം. ഓഹരികള്‍ എന്‍എസ്ഇ, ബിഎസ്ഇ എന്നീ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റു ചെയ്യും.

Latest Videos

undefined

ഡിസംബര്‍ 31 ന് അവസാനിച്ച ഒമ്പത് മാസങ്ങളിലെ ബുക്കിംഗ് കണക്കിലെടുത്താല്‍, ഈ വിഭാഗത്തില്‍ കമ്പനിക്ക് ഇന്ത്യയില്‍ രണ്ടാം സ്ഥാനമുണ്ട്. 2018-2020 കാലയളവില്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ ട്രാവല്‍ എജന്‍സികളില്‍ ഏറ്റവും കൂടുതല്‍ വരുമാന വളര്‍ച്ച നേടിയ കമ്പനി കൂടിയാണിത്.

 

click me!