ആഭ്യന്തര വിപണികൾ ഇന്ന് അടഞ്ഞുകിടക്കും, ബുധനാഴ്ച ഇക്വിറ്റി മാർക്കറ്റുകൾ ഇടിഞ്ഞത് നാല് ശതമാനം !

By Web Team  |  First Published Apr 2, 2020, 10:21 AM IST

രാജ്യത്തെ ബാങ്കുകൾക്ക് ശാഖകൾ തുറക്കാനും എടിഎമ്മുകൾ തടസ്സമില്ലാതെ പ്രവർത്തിപ്പിക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. 


മുംബൈ: രാമ നവമി പ്രമാണിച്ച് ഇന്ന് ആഭ്യന്തര ധനകാര്യ വിപണികൾക്ക് അവധിയാണ്. കൊറോണ വൈറസ് ബാധ തടയുന്നതിനായി ഏർപ്പെടുത്തിയ രാജ്യ വ്യാപക ലോക്ക് ഡൗൺ ഇന്ന് ഒൻപതാം ദിവസത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ സമയത്ത് ആഭ്യന്തര സ്റ്റോക്ക് മാർക്കറ്റുകൾക്ക് തുറന്നു പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

രാജ്യത്തെ ബാങ്കുകൾക്ക് ശാഖകൾ തുറക്കാനും എടിഎമ്മുകൾ തടസ്സമില്ലാതെ പ്രവർത്തിപ്പിക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ആഭ്യന്തര സ്റ്റോക്ക്, ഫോറെക്സ് എക്സ്ചേഞ്ച്, ചരക്ക് വിപണികൾ ഇനി ഏപ്രിൽ മൂന്ന് വെള്ളിയാഴ്ച വ്യാപാരം പുനരാരംഭിക്കും.

Latest Videos

undefined

സാമ്പത്തിക, വിവരസാങ്കേതിക വിദ്യയുടെ നേതൃത്വത്തിലുള്ള മേഖലകളിലെ വിൽപ്പനയ്ക്കിടയിലാണ് ഇക്വിറ്റി മാർക്കറ്റുകൾ ഇന്നലെ നാല് ശതമാനം ഇടിഞ്ഞത്. ബി‌എസ്‌ഇ സെൻ‌സെക്സ് 1,203.18 പോയിൻറ് അഥവാ 4.08 ശതമാനം ഇടിഞ്ഞ് 28,265.31 ൽ എത്തി. വിശാലമായ എൻ‌എസ്‌ഇ നിഫ്റ്റി 50 ബെഞ്ച്മാർക്ക് 8,253.80 എന്ന നിലയിലെത്തി.

രൂപയുടെ മൂല്യം കഴിഞ്ഞ ദിവസം യുഎസ് ഡോളറിനെതിരെ 75.60 എന്ന നിലയിൽ കുറഞ്ഞ നിരക്കിലാണ് വ്യാപാരം അവസാനിച്ചത്.

കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ചരക്ക് എക്സ്ചേഞ്ചുകൾ വ്യാപാര സമയം വെട്ടിക്കുറച്ചു. 

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!